ബൗബൗ സമരസമതി .... തെരുവുനായ്-പ്രശ്‌നപരിഹാരത്തിനായി.... മുനിസിപ്പാലിറ്റിയില്‍ ആദ്യ ജനകീയ സമരം ...... പുതിയ നഗരഭരണ സമിതിക്ക് എതിരെയുള്ള സമരമല്ല ഇത്..... ശ്രദ്ധക്ഷണിക്കൽ സമരം മാത്രമെന്നും സംഘാടകർ...... തിങ്കളാഴ്ച ചെയർ പേഴ്സണ് നിവേദനം നൽകും

 

ബൗബൗ സമരസമതി .... തെരുവുനായ്-പ്രശ്‌നപരിഹാരത്തിനായി.... 
 മുനിസിപ്പാലിറ്റിയില്‍ ആദ്യ ജനകീയ സമരം ...... പുതിയ നഗരഭരണ സമിതിക്ക് എതിരെയുള്ള സമരമല്ല ഇത്..... ശ്രദ്ധക്ഷണിക്കൽ സമരം മാത്രമെന്നും സംഘാടകർ...... തിങ്കളാഴ്ച ചെയർ പേഴ്സണ് നിവേദനം നൽകും. 

തെരുവുനായ് പ്രശ്‌നം എത്രയും പെട്ടന്ന് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും പുതിയ കൗണ്‍സിലിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടും ബൗബൗ സമരസമതിയുടെ ആഭിമുഖ്യത്തില്‍ പുതിയ നഗരസഭാധികൃതരുടെ മുന്‍പില്‍ സമരവുമായി വരുമെന്ന് സമരസമിതി കണ്‍വീനര്‍ അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് പ്രസ്താവിച്ചു. 

ഭരണം തുടങ്ങിയ ഉടനെ പുതിയ ഭരണസമതിക്ക് എതിരെയുള്ള സമരമല്ല ഇത്. കാര്യങ്ങള്‍ മനസ്സിലാക്കി അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനുള്ള അഭ്യര്‍ത്ഥനായണ് ഇത്. കഴിഞ്ഞ കൗണ്‍സില്‍ കാലത്ത് നിരന്തരം പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. 


നായ്ക്കളെ സംരക്ഷിക്കുന്നതിനുള്ള സംവിധാനമുള്ള മുനിസിപ്പാലിറ്റിയാണ് പാലാ. ഇപ്പോള്‍ കൂടുതല്‍ തെരുവുനായ്ക്കള്‍ പാലായില്‍ ഉണ്ട്. ആയതിനാല്‍ എത്രയും പെട്ടന്ന് നടപടികള്‍ സ്വീകരിക്കണം. അത് സംബന്ധിച്ച നിവേദനം സമരത്തിന്റെ ആദ്യഭാഗമായി 12 തിങ്കളാഴ്ച മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ് നല്കുമെന്നും അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് പ്രസ്താവിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments