സുനില്‍ പാലാ
ക്യാമറകള്‍ മിഴിയിടച്ചു, പാലാ നഗര നീരീക്ഷണത്തിന്റെ കാഴ്ച മങ്ങി. പാലാ നഗരത്തെ ഇരുപത്തി നാല് മണിക്കൂറും നീരീക്ഷിക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ നാടെങ്ങും സ്ഥാപിച്ച ക്യാമറകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമായിരിക്കുകയാണ്.
11 വര്‍ഷം മുമ്പ് 15 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച 15 ക്യാമറകളാണ് പൂര്‍ണമായും പ്രവര്‍ത്തന രഹിതമായത്. പഴയതിനു പകരം പുതിയതു സ്ഥാപിക്കാന്‍ നഗരസഭ ഒരു വര്‍ഷം മുമ്പ് ആലോചന നടത്തിയിരുന്നുവെങ്കിലും തുടര്‍ നടപടികളായില്ല. ഇതിനായി അഞ്ചു ലക്ഷം രൂപയുടെ പദ്ധതിക്കാണ് അന്ന് രൂപം നല്‍കിയിരുന്നത്.
നഗരത്തിലെ ക്രമസമാധാന പ്രശ്നങ്ങള്‍ വിലയിരുത്താനും മാലിന്യം തള്ളല്‍ അവസാനിപ്പിക്കാനും ക്യാമറകള്‍ സ്ഥാപിച്ചതുമൂലം കഴിഞ്ഞിരുന്നു. എന്നാല്‍ കാലംപോകെ ക്യാമറകള്‍ ഓരോന്നായി കണ്ണടയ്ക്കുകയായിരുന്നു. കൃത്യസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് ക്യാമറകള്‍ മിഴിയടയ്ക്കാന്‍ കാരണം.
എറണാകുളത്തുള്ള ഒരു സ്വകാര്യ കമ്പനിയാണ് ക്യാമറ ഉള്‍പ്പടെയുള്ള നിരീക്ഷണ സംവിധാനത്തിന്റെ പരിപാലനം നടത്തിയിരുന്നത്. പാലാ പൊലീസ് സ്റ്റേഷനിലും നഗരസഭാ ചെയര്‍പേഴ്സണിന്റെ ചേമ്പറിലും വിശാലമായ മോണിട്ടറിംഗ് കേന്ദ്രവും പ്രവര്‍ത്തിച്ചിരുന്നു.
പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ക്യാമറകളും നിരീക്ഷണ സ്‌ക്രീനും ഉള്‍പ്പടെയുള്ള പദ്ധതിയുടെ സംരക്ഷണത്തിന് കരാറെടുക്കുവാന്‍ പോലും സ്ഥാപനങ്ങള്‍ തയ്യാറാകാതെ വന്നതോടെയാണ് പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കുവാന്‍ നഗരസഭ തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്യാമറകള്‍ വാങ്ങിക്കുവാന്‍ ആലോചന തുടങ്ങിയത്. എന്നാല്‍ ഇതു വരെ നടപ്പാക്കുവാന്‍ സ്ഥാപിച്ചിട്ടില്ല. നഗരത്തിലെ കടകളില്‍ കവര്‍ച്ചകളുണ്ടാകുമ്പോള്‍ സ്വകാര്യ സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകളെ ആശ്രയിച്ചാണ് പോലീസ് ഇത്തരം കാര്യങ്ങളില്‍ ഇപ്പോള്‍ അന്വേക്ഷണം നടത്തുന്നത്. നഗരത്തിനെ സമഗ്രമായി നിരീക്ഷിക്കുവാനുള്ള പദ്ധതിയാണ് തകര്‍ച്ചയിലായത്. പ്രധാനമായും പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തുവാനാണ് ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങിയത്.
കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ്, ടൗണ്‍ സ്റ്റാന്‍ഡ്, മീനച്ചിലാറിന്റയും തോടിന്റെയും തീരങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ക്യാമറകള്‍ സ്ഥാപിച്ചത്.് ക്യാമറകള്‍ കേബിളുകള്‍ മുഖേന നഗരസഭയില്‍ സ്ഥാപിച്ച കമ്പ്യൂട്ടര്‍ മോണിറ്ററുമായി ബന്ധിപ്പിച്ചിരുന്നു. നഗരത്തിലെ ഓരോ ദൃശ്യങ്ങളും തത്സമയം കാണുവാന്‍ സാധിക്കും വിധമാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി ആരംഭിച്ച സീറോ വേയ്സ്റ്റ് പദ്ധതിയുടെ തുടര്‍ച്ചയായാണ് നഗരം ക്യാമറയുടെ നിരീക്ഷണത്തിലാക്കിയത്. മീനച്ചിലാറിന്റെയും ളാലം തോടിന്റെയും പരിസര പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായിരുന്നു. നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ കുറവുണ്ടായിരുന്നു. പാലാ പോലീസ് സ്റ്റേഷനിലെ മോണിറ്ററിംങ് സംവിധാനത്തിലും ക്യാമറയുടെ ദൃശ്യങ്ങള്‍ പതിയും വിധമായിരുന്നു പദ്ധതി.എന്നാല്‍ ഇതെല്ലാം ഇന്ന് അവതാളത്തിലായി കിടക്കുകയാണ്.
വിഷയം ഇന്നലെത്തന്നെ ചര്‍ച്ച ചെയ്തു, എത്രയുംവേഗം പ്രശ്നപരിഹാരത്തിന് ശ്രമിക്കും - ചെയര്‍പേഴ്സണ്‍
വിഷയം ഇന്നലെത്തന്നെ ചര്‍ച്ച ചെയ്തു, എത്രയുംവേഗം പ്രശ്നപരിഹാരത്തിന് ശ്രമിക്കും - ചെയര്‍പേഴ്സണ്‍
നഗരത്തിലെ ക്യാമറകള്‍ മിഴിയടച്ചതുമായി ബന്ധപ്പെട്ട് ടൗണിലെ വ്യാപാരി സമൂഹവുമായും മറ്റും ഇതിനോടകംതന്നെ ചര്‍ച്ച ചെയ്തുകഴിഞ്ഞു. നഗരസഭയ്ക്ക് ഫണ്ടിന്റെ അപര്യാപ്തത പ്രധാന പ്രശ്നമാണ്. എങ്കിലും ഇക്കാര്യത്തില്‍ വേഗം തീരുമാനമെടുത്ത് ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍പേഴ്സണ്‍ ദിയ ബി. നായര്‍ പറഞ്ഞു. വിഷയം മറ്റ് 25 കൗണ്‍സിലര്‍മാരുമായി ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ചെയര്‍പേഴ്സണ്‍ തുടര്‍ന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34






0 Comments