പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മഹാ നെയ്യഭിഷേകത്തിൽ പങ്കെടുക്കാൻ സാധിച്ചത് ജീവിത പുണ്യമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം .... ക്ഷേത്ര സന്നിധിയിൽ മാധ്യമ പ്രവർത്തകർക്കും ആദരവ്....
പാലാ പയപ്പാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് രാവിലെ നടന്ന 18-ാം പടി കയറിയുള്ള മഹാ നെയ്യഭിഷേകച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ദിയാ ബിനു അയ്യപ്പ ഭക്തർക്ക് ആശംസകൾ നേർന്ന് സംസാരിക്കുകയായിരുന്നു.
ചടങ്ങിൽ പാലാ മുനിസിപ്പൽ കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കക്കണ്ടം, ബിജു പുളിക്കക്കണ്ടം , ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജാ രവീന്ദ്രൻ, കരൂർ പഞ്ചായത്ത് മെമ്പർ ലിൻ്റൺ ജോസഫ് , മുൻ പഞ്ചായത്ത് മെമ്പർ അഖില അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു.
വീഡിയോ ഇവിടെ കാണാം 👇👇👇
ക്ഷേത്രത്തിലെത്തിയ ചെയർ പേഴ്സണേയും മറ്റ് ജനപ്രതിനിധികളേയും ക്ഷേത്രോപദേശക സമിതി - ഉത്സവകമ്മിറ്റി ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.
ജനപ്രതിനിധികൾക്ക് ഉത്സവ കമ്മിറ്റി വക ഉപഹാരം കൺവീനർ ജിനോ ഒ.പി. പ്രശാന്ത് നന്ദകുമാർ, കലാക്ഷേത്ര സി.ഡി. നാരായണൻ എന്നിവർ ചേർന്ന് സമർപ്പിച്ചു.
രാവിലെ തന്നെ മാണി സി. കാപ്പൻ എം. എൽ. എ ക്ഷേത്രത്തിലെത്തി അയ്യപ്പ ഭക്തർക്ക് ആശംസകൾ നേർന്നിരുന്നു .
ഉത്സവ നാളിൽ ആശംസകൾ നേരാൻ ജോസ് കെ. മാണി എം.പി. യും എത്തുന്നുണ്ട്.
ചടങ്ങിൽ മാധ്യമ പ്രവർത്തകരായ സാംജി പഴേപറമ്പിലിനും അനിൽ . ജെ. തൈയ്യിലിനും ആദരം......
പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മഹാ നെയ്യഭിഷേകത്തിൻ്റെയും ഉത്സവത്തിൻ്റെയും പ്രത്യേകതയും വിശേഷങ്ങളും ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിച്ച മാധ്യമ പ്രവർത്തകരായ സാംജി പഴേപറമ്പിൽ , അനിൽ.ജെ. തയ്യിൽ എന്നിവർക്കും പ്രത്യേക ഉപഹാരങ്ങൾ നൽകി ഉത്സവ കമ്മിറ്റി ആദരിച്ചു.
സാംജി പഴേപറമ്പിൽ ചീഫ് എഡിറ്ററായുള്ള പൈക ന്യൂസ് ചാനൽ വഴിയും, അനിൽ. ജെ. തയ്യിൽ ചീഫ് എഡിറ്ററായുള്ള ട്രാവൻകൂർ ന്യൂസ് ചാനൽ വഴിയും പയപ്പാറിലെ മഹാനെയ്യഭിഷക - ഉത്സവ വാർത്തകൾ ലക്ഷക്കണക്കിനാളുകളാണ് വായിച്ചത്.
അടുത്ത കാലത്തായി ഒട്ടേറെ ശ്രദ്ധേയമായ സംഭവങ്ങളും വാർത്തകളും പുറം ലോകത്തെത്തിച്ച പൈക ന്യൂസിനും ട്രാവൻകൂർ ന്യൂസിനുമായി ഇപ്പോൾ രണ്ടു കോടിയോളം വായനക്കാരാണുള്ളത്.
സാംജി പഴേപറമ്പിലിനേയും, അനിൽ ജെ. തയ്യിലിനേയും നഗരസഭാ ചെയർ പേഴ്സൺ ദിയാ ബിനുവും അനുമോദിച്ചു.







0 Comments