തിരക്കുനിയന്ത്രണത്തിന്റെ ഭാഗമായി എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.
ശബരിമല മണ്ഡല മകരവിവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് വർദ്ധിച്ചുവരുന്ന ഭക്തജനതിരക്ക് കണക്കിലെടുത്ത് സുഗമമായ തീർത്ഥാടനം സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെ എരുമേലിയിൽ നിന്നും കാനനപാതയിലൂടെയുള്ള സഞ്ചാരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്.
നിയന്ത്രണങ്ങൾ ഇപ്രകാരമാണ് :-
എരുമേലി കാനനപാത (കോയിക്കൽകാവ്) വഴിയുളള ഭക്തജനങ്ങളുടെ സഞ്ചാരം 13/01/2026 ഉച്ചക്ക് '12' മണിവരെയും, അഴുതക്കടവ്, കുഴിമാവ് വഴിയുളള സഞ്ചാരം വൈകിട്ട് '03' മണിവരെയും, മുക്കുഴി വഴിയുളള സഞ്ചാരം വൈകിട്ട് '05' മണിവരെയും നിജപ്പെടുത്തിയിട്ടുളളതും, തുടർന്ന് മേൽപ്പറഞ്ഞ സമയങ്ങൾക്ക് ശേഷം ഈ സ്ഥലങ്ങളിലൂടെയുളള എല്ലാ സഞ്ചാരങ്ങളും നിരോധിച്ചിട്ടുളളതുമാണ്.




0 Comments