സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
ഈ മാസം 13 മുതല്‍ അധ്യാപനം നിര്‍ത്തിവയ്ക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു.
അടുത്ത ആഴ്ച മുതല്‍ അടിയന്തരപ്രാധാന്യമില്ലാത്ത എല്ലാ ചികിത്സകളും നിര്‍ത്തിവയ്ക്കും. ശമ്ബളപരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, ക്ഷാമബത്ത കുടിശ്ശിക നല്‍കുക, താത്കാലിക കൂട്ടസ്ഥലം മാറ്റം ഒഴിവാക്കുക, കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.
ഒപി ബഹിഷ്‌കരണം ഉള്‍പ്പെടെ നടത്തിയ സമരങ്ങള്‍ക്ക് ഫലമില്ലാത്തതിനാലാണ് കടുത്ത സമരത്തിലേക്ക് നീങ്ങുന്നതെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. സമരം മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.




0 Comments