ഉള്ളിച്ചാക്കിന്റെ മറവിൽ സ്ഫോടക വസ്തുക്കൾ കടത്തിയ കേസിൽ 5 ലേറെ പ്രതികളുണ്ടെന്ന് പോലീസ് ...

 

മലപ്പുറം ജില്ലയിലെ ചെമ്മാട് ഉള്ളിച്ചാക്കിന്റെ മറവിൽ സ്ഫോടക വസ്തുക്കൾ കടത്തിയ കേസിൽ 5 ലേറെ പ്രതികൾ  ഉണ്ടായേക്കുമെന്ന് പോലീസ്. വണ്ടൂർ സ്വദേശിയായ സ്ത്രീയാണ് ലോറിയുടെ ആർസി ഉടമ. ഇവരുടെ ഭർത്താവായ കർണാടക സ്വദേശിയാണ് വാഹനം കൈകാര്യം ചെയ്യുന്നത്. നേരത്തെ സ്ഫോടക വസ്തു കടത്തിയതിന് ഇയാൾ പിടിയിൽ ആയിട്ടുണ്ട്. അതേസമയം, പ്രതികളെല്ലാവരും നിലവിൽ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്നും പോലീസ്  അറിയിച്ചു.  


സേലത്ത് നിന്നാണ് സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്നാണ് വിവരം.  ലോറി ഡ്രൈവർ ഉൾപ്പെടെ 3 പേരെ പ്രതിയാക്കിയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. സ്ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടിയ സ്ഥലത്തെ ഹോളോബ്രിക്‌സ് നടത്തിപ്പ് ചുമതല ഉള്ള ആളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. ലോഡ് കടത്തിയ ഡ്രൈവറെ ഒന്നാം പ്രതിയാക്കിയാണ് തിരൂരങ്ങാടി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.


 തിരിച്ചറിയാത്ത രണ്ടുപേരെ കൂടെ പ്രതിചേർത്തിട്ടുണ്ട്. പോലീസ് എത്തിയതിനു പിന്നാലെ എല്ലാവരും ഓടി രക്ഷപ്പെട്ടതിനാൽ, ഇവരെ കണ്ടെത്താനുള്ള നടപടികൾ തുടരുകയാണ്. പിടിച്ചെടുത്ത വിവിധ സാധനങ്ങൾ പോലീസ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ക്വാറികളിലും മറ്റും സ്ഫോടനത്തിനു ഉപയോഗിക്കുന്ന വസ്തുക്കളാണ് അനധികൃതമായി കടത്തിയത്. വാഹനത്തിൽ നിന്ന് കിട്ടിയ രേഖകളെ അടിസ്ഥാനമാക്കിയാണ് നിലവിൽ പോലീസ് നീക്കങ്ങൾ. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments