പാലാ മുണ്ടുപാലത്ത് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. പാലാ -ഉഴവൂർ റോഡിനോട് ചേർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ചാക്കുകളിൽ നിറച്ച് മാലിന്യം തള്ളിയിരുന്നു. റോഡിൻ്റെ താഴ്ഭാഗത്തും റോഡിനോടു ചേർന്നും കിടന്ന മാലിന്യങ്ങൾക്കാണ് തീപിടിച്ചത്.
അനിൽ കുറിച്ചിത്താനം
(സ്റ്റാർ വിഷൻ ചാനൽ )
തീയാളിപ്പടർന്ന് റോഡിൻ്റെ വശങ്ങളിലേക്ക് കയറിയത് പരിഭ്രാന്തി പരത്തി. പാലാ ഫയർ ഫോഴ്സ് സംഘവും വാർഡ് കൗൺസിലർ റോയി ഫ്രാൻസിസ് ൻ്റെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്നാണ് തീയണച്ചത്.'
പ്രദേശത്തെ മാലിന്യ നിക്ഷേപം ജനങ്ങൾക്ക് ദുരിതമാകുകയാണ്. ഹോട്ടൽ മാലിന്യങ്ങളും വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളുമെല്ലാം കൂടിക്കിടക്കുന്ന സാഹചര്യമാണ് തീപിടുത്തത്തിനിടയാക്കിയത്.
മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ CCTV സ്ഥാപിക്കുന്നതടക്കമുള്ള നടപടികൾ വേണമെന്നാണ് ആവശ്യമുയരുന്നത്.


.jpeg)




0 Comments