ഹോസ്പിറ്റൽ വാർഡിൽ നിന്നും മോഷണം പ്രതി പിടിയിൽ.





ഹോസ്പിറ്റൽ വാർഡിൽ നിന്നും മോഷണം  പ്രതി പിടിയിൽ.

 SH മെഡിക്കൽ സെന്റെർ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് 4-ാ ം നിലയിൽ  മുറിയിൽനിനും 13.01.2026 തീയതി പകൽ  പനച്ചിക്കാട് സ്വദേശിയായ യുവതി കുഞ്ഞുമായി മരുന്ന് വാങ്ങുന്നതിനായി മുറിയിൽ നിന്നും പുറത്ത് പോയ സമയം  പ്രതി  മുറിയിൽ അതിക്രമിച്ച് കയറി  യുവതി ഷോൾഡർ ബാഗിൽ  സൂക്ഷിച്ച് വച്ചിരുന്ന  കുട്ടിയുടെ 6 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ കൈ ചെയിൻ, 6 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മാല, ഉൾപ്പെടെ ഏകദേശം 1,25,000 രൂപയുടെ സ്വർണ്ണ ആഭരണങ്ങളും  ആധാർ കാർഡ്, ഐഡൻറിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയും പ്രതി മോഷണം ചെയ്ത് എടുത്ത് കൊണ്ട് പോയ സംഭവത്തിൽ കേസെടുത്തു അന്വേഷണം നടത്തിയ കോട്ടയം ഈസ്റ്റ് പോലീസ് തിരുവനന്തപുരം ജില്ല മണ്ണൂർക്കര കുറ്റിച്ചൽ പരുത്തിപ്പള്ളി സ്കൂളിന് സമീപം ചെമ്മണ്ണം കുഴി വീട്ടിൽ ബദറുദ്ദീൻ മകൻ അമീർ ഹംസ (വയസ്സ് 56) എന്നയാളെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. ഇയാൾ പല ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments