35 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി മഹാരാഷ്ട്രയിൽ നിന്നും അറസ്റ്റിൽ.
ഷെയർ ട്രേഡിംഗ് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ റിസ്കില്ലാതെ കൂടുതൽ ലാഭം ഉണ്ടാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കോട്ടയം വൈക്കം സ്വദേശിനിയിൽ നിന്നും
35 ലക്ഷം രൂപാ വിശ്വാസ വഞ്ചന ചെയ്ത് തട്ടിയെടുത്ത
മഹാരാഷ്ട്ര സ്വദേശി സാഗർ ഗണേഷ് അമ്പികയെ (25 വയസ്സ്)യാണ്
പ്രതിയുടെ പൂനെയിൽ ഉള്ള വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
2024 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പ്രതികളുടെ ഫോൺ നമ്പരിൽ നിന്നും വാട്‌സ് ആപ്പ് കോൾ വിളിച്ച് കമ്പനിയെക്കുറിച്ച് വിശദീകരിച്ചും, ഈ കമ്പനിയിൽ പണം ഇൻവെസ്റ്റ് ചെയ്താൽ ഷെയർ മാർക്കറ്റിലെ പോലെ റിസ്ക് ഇല്ലാതെ ഫിക്സഡ് ആയിട്ട് ഒരു നല്ല എമൗണ്ട് കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും.
തുടർന്ന് ഇടപാടുകാരൻ മലയാളി ആണെന്ന് അറിഞ്ഞ് മലയാളത്തിൽ ഇതേ കാര്യങ്ങളെപ്പറ്റി ഫോണിൽ സംസാരിപ്പിച്ചും. ഫോണിലൂടെ നൽകിയ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യിച്ച് അതിലൂടെ പലതവണകളായി പല അക്കൗണ്ടുകളിലേക്ക് പണം അയച്ചു വാങ്ങുകയായിരുന്നു. വിശ്വാസ്യതയ്ക്കായി ചെറിയ തുകകൾ ലാഭവിഹിതം എന്ന പേരിൽ തിരികെ നൽകുകയും ചെയ്തിരുന്നു.
ഇടപാടുകാരൻ പണം പിൻവലിക്കാൻ റിക്വസ്റ്റ് കൊടുത്തപ്പോൾ പണം അക്കൗണ്ടിൽ വരാത്തതിനെ തുടർന്ന് പ്രതികളുടെ ഫോൺ നമ്പരിലേക്ക് വിളിച്ചപ്പോൾ ഫോൺ എടുക്കാതെ ഇരിക്കുകയും ഈ ഫോൺ നമ്പർ നിലവിലില്ലെന്ന് അറിയുകയും ചെയ്തതോടെ താൻ പറ്റിക്കപ്പെടുകയാണെന്നും പണം തട്ടിയെടുക്കപ്പെട്ടു എന്നും പരാതിക്കാരന് മനസ്സിലാവുകയായിരുന്നു.
പരാതിയെ തുടർന്ന് വൈക്കം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് A. IPS ന്റെ നിർദ്ദേശപ്രകാരം അന്വേഷണം നടത്തുകയും , കേസിൽ ഉൾപ്പെട്ട പ്രതിയുടെ ബാങ്ക് അക്കൗണ്ട് മഹാരാഷ്ട്രയിൽ ആണെന്ന് കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലേക്കായി
SI ഗിരീഷ് , ASI രാജീവ്, ASI സെയ്നി സെബാസ്റ്റ്യൻ , CPO പ്രമീഷ്
എന്നിവർ അടങ്ങുന്ന പോലീസ് സംഘത്തെ അയക്കുകയുമായിരുന്നു.
22.01.2026.ൽ മഹാരാഷ്ട്രയിൽ എത്തിയ പ്രത്യേക പോലീസ് സംഘത്തിന് പ്രതിയിലേക്ക് എത്തുവാൻ നിരവധി തടസ്സങ്ങൾ നേരിട്ടെങ്കിലും തങ്ങൾക്ക് ലഭിച്ച വളരെ ചെറിയ വിവരങ്ങളെ പോലും ഉപയോഗിച്ചുകൊണ്ട് പോലീസ് സംഘം പ്രതിയുടെ വീട് കണ്ടെത്തിയെങ്കിലും അയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല പിന്നീട് പ്രതി ജോലിചെയ്യുന്ന ഐടി കമ്പനിയുടെ അഡ്രസ് കണ്ടെത്തി അവിടെ നിന്നും പുതിയ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്.




0 Comments