കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക പാടശേഖരമായ എലിക്കുളം കാപ്പുകയം .പാടശേഖരത്ത് .കൊയ്ത്തുത്സവം നടന്നു. നാല് പതേക്കറോളം വരുന്ന പാടശേഖരത്തിൽ ഇരുപതോളം കർഷക രാണ് നെല്ല് വിതച്ചത് . താലൂക്കിലെ ഏക പാടശേഖരത്തിലെ കൊയ്ത്തുത്സവം കാണുവാൻ താലൂക്കിലെ വിവിധ സ്കൂളുകളിൽ നിന്ന് കുട്ടികളുൾപ്പടെയാണ് എത്തിയത്.
കൊയ്ത്തു ത്സവത്തിന്റെ ഉദ്ഘാടനം എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് നിർവ്വഹിച്ചു. വാർഡുമെമ്പറും എലിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മാ ത്വൃ സ്.പെരുമനങ്ങാട്ട് അധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് കൃഷി ഡയറക്ടർ ട്രീസ സെലിൻ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്തംഗങ്ങളായ ജാൻസി ബേബി, ജിമ്മി കുഴിപ്പാലത റപ്പൽ ,വി.എ.അബ്ദുൾ കരിം, മറിയമ്മ ജോസഫ് ,ജീഷ്ണു പറപ്പള്ളി, പാടശേഖര സമിതി ഭാരവാഹികളായ പ്രസിഡന്റ് ഔസേപ്പച്ചൻ ഞാറയ്ക്കൽ, സെക്രട്ടറി ജസ്റ്റിൻ മണ്ഡപത്തിൽ കൃഷി ഓഫീസർ കെ..പ്രവീൺ,അസിസ്റ്റന്റ് കൃഷി ഓഫീസർ എ. ജെ.
അലക്സ് റോയ് എന്നിവർ സംസാരിച്ചു.



0 Comments