വര്‍ണാഭമാക്കാന്‍ വള്ളുവനാടന്‍ തിരയാട്ടവും.....
കിടങ്ങൂരില്‍ കട്ടച്ചിറ കാവടി ഘോഷയാത്ര ഞായറാഴ്ച .......
കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആറാം ഉത്സവ ദിനമായ ഞായറാഴ്ച ചരിത്ര പ്രസിദ്ധമായ കട്ടച്ചിറ കാവടി ഘോഷയാത്ര ആഘോഷപൂര്‍വ്വം നടക്കുമെന്ന് ഭാരവാഹികള്‍ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തില്‍ അറിയിച്ചു.......
ശ്രീമുരുക കാവടിസംഘത്തിന്റെ നേതൃത്വത്തില്‍ കട്ടച്ചിറ കാവടി ഘോഷയാത്ര ആരംഭിച്ചിട്ട് 44-ാമത് വര്‍ഷമാണ് ഇക്കുറി.
ഈ വര്‍ഷം പതിവില്‍ നിന്നും വ്യത്യസ്തമായി ഒട്ടേറെ പുതിയ ഇനം കാലാരൂപങ്ങളും കാവടി ഘോഷയാത്രയില്‍ അണിചേരും.
ശിവപാര്‍വ്വതി നൃത്തം,വള്ളുവനാടന്‍ തിരയാട്ടം,രൂപക്കാവടി,
പൂക്കാവടി, നന്ദികേശപ്രയാണം,ഫാന്‍സി ആന എന്നീ കലാരൂപങ്ങളാണ് ഇക്കുറി പുതുതായി കാവടിഘോഷയാത്രയെ വര്‍ണാഭമാക്കുന്നതിനെത്തുന്നത്.
ഇതോടൊപ്പം പാരമ്പര്യതനിമ പാലിച്ച് ഒറ്റക്കാവടി,പന്ത്രണ്ട് കാവടി, ഇരുപത്തിനാല് കാവടി, ചെണ്ടമേളം,പഞ്ചവാദ്യം, പമ്പമേളം,ശിങ്കാരിമേളം, കൊട്ടക്കാവടി, പൂക്കാവടി,ആട്ടക്കാവടി,കരകാട്ടം, ഗരുഡന്‍പറവ, മൂകാംബിക പ്‌ളോട്ട് എന്നിവയുടേയും ഗജവീരന്മാരുടേയും അകമ്പടിയോടെ രാവിലെ 7 ന് കട്ടച്ചിറ കാണിക്കമണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന കാവടിഘോഷയാത്ര കിടങ്ങൂര്‍ ടൗണ്‍ ചുറ്റി 9ന് കിടങ്ങൂര്‍ ക്ഷേത്രത്തിലെത്തും.
വീഡിയോ 👇👇👇
തുടര്‍ന്ന് കാവടി അഭിഷേകം നടക്കും.
കാവടി ഘോഷയാത്രയ്ക്ക് മുന്നോടിയായി നാളെ (ശനിയാഴ്ച) വൈകിട്ട് 7ന് കട്ടച്ചിറ കാണിക്കമണ്ഡപത്തിന് സമീപം ഗാനമേളയും ആഘോഷത്തിന് മാറ്റുകൂട്ടുവാന്‍ ഒരുക്കിയിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ ശ്രീമുരുക കാവടിസംഘം ചെയര്‍മാന്‍ ജി.വിശ്വനാഥന്‍നായര്‍,കണ്‍വീനര്‍ രാജേഷ് തിരുമല,ഭാരവാഹികളായ കെ.സതീഷ് കുമാര്‍,സതീശന്‍ കുന്നത്ത്,പി.വി രാജന്‍ എന്നിവര്‍ പങ്കെടുത്തു.
കിടങ്ങുരിൽ ഞായറാഴ്ച്ച ഗതാഗത നിയന്ത്രണം
കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്, ഞായറാഴ്ച്ച രാവിലെ 7 ന് കട്ടച്ചിറ കാണിക്കമണ്ഡപത്തിൽ കാവടിഘോഷയാത്ര ആരംഭിക്കുന്നതിനാൽ കിടങ്ങൂർ ടൗണിലും, അയർക്കുന്നം -കിടങ്ങൂർ റോഡിലും രാവിലെ 8.മുതൽ 11.30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
അയർക്കുന്നം -പാലാ റോഡിലൂടെ അയർക്കുന്നം ഭാഗത്ത് നിന്നും ഏറ്റുമാനൂർ, പാലാ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാന്താടിക്കവല ജംഗ്ഷനിലെത്തി പാദുവാ ചെമ്പിളാവ് വഴി കുമ്മണ്ണൂർ മന്ദിരം ജംഗ്ഷനിലെത്തി പാലാ ഭാഗത്തേക്കും ഏറ്റുമാനൂർ ഭാഗത്തേക്കും പോകേണ്ടതാണ് .
കൂടാതെ ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പുന്നത്തുറ പഴയ പള്ളി ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് കറ്റോട് കവലയിൽ എത്തി ഷട്ടർ കവല വഴി ഏറ്റുമാനൂർക്ക് പോകാവുന്നതാണ്.
പാലാ - ഏറ്റുമാനൂർ ഹൈവേ റോഡിലൂടെ പാലാ ഭാഗത്ത് നിന്നും അയർക്കുന്നം-മണർകാട് വഴി കോട്ടയം ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട സർവീസ് ബസ് ഒഴികെയുള്ള വാഹനങ്ങൾ കുമ്മണ്ണൂർ മന്ദിരം ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ചെമ്പിളാവ് - പാദുവാ വഴി കല്ലിട്ടുനട ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് അയർക്കുന്നം വഴി കോട്ടയത്തേക്ക് പോകേണ്ടതാണ്



0 Comments