തൃശൂരിൽ യാത്രയ്ക്ക് നിന്നിരുന്ന സ്വകാര്യ ബസിനു തീപിടിച്ചു
തുടർന്ന് ഉരുണ്ട് പോയ ബസ് മറ്റൊരു ബസിൽ ഇടിച്ചാണ് നിന്നത്. ഇന്ന് പുലർച്ച ആറരയോടെ ശക്തൻ സ്റ്റാൻഡിലാണ് സംഭവം. മഴ ഉണ്ടായിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി. സന്തോഷം എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വയറിംഗ് കിറ്റിൽ ഉണ്ടായ ഷോട്ട് സർക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയത്. വിവരം അറിഞ്ഞ് സ്ഥലത്ത് ഫയർഫോഴ്സ് സ്ഥലത്ത് എത്തും മുമ്പേ തീ അണച്ചിരുന്നു.
ട്രാക്കിൽ കിടന്നിരുന്ന ബസിൽ യാത്രക്കാർ ഉണ്ടായിരുന്നുവെന്നും ബസിൽ പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാരെ ഇറക്കുകയായിരുന്നു. ഡ്രൈവർ സീറ്റിൻ്റെ ഭാഗത്താണ് തീപിടിച്ചത്. ഇതോടെ ബസ് നിയന്ത്രിക്കാനാവാതെ വന്നതോടെ ഡ്രൈവർ മറ്റു ബസുകൾ മാറ്റിയിടാൻ ആവശ്യപ്പെടുകയായിരുന്നു. മഴ ഉണ്ടായിരുന്നതിനാൽ വലിയൊരു തീപിടിത്തം ഒഴിവാക്കുകയായിരുന്നു.



0 Comments