അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രം ദേവസ്വം ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു.
ട്രസ്റ്റ് പ്രസിഡണ്ട് സോമനാഥന്‍ നായര്‍ അക്ഷയയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ട്രസ്റ്റ് സെക്രട്ടറി പി.പി. നിര്‍മലന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ദേവസ്വം മാനേജര്‍ സലി ചെല്ലപ്പന്‍ 2024-25 വര്‍ഷത്തെ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് വരണാധികാരി അഡ്വ. രാജേഷ് പല്ലാട്ടിന്റെ സാന്നിധ്യത്തില്‍ ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു.
പുതിയ ഭരണസമിതി അംഗങ്ങള്‍ :
സോമനാഥന്‍ നായര്‍ അക്ഷയ (പ്രസിഡന്റ്),
പി.ആര്‍. സുബ്രഹ്മണ്യന്‍ നമ്പൂതിരി (വൈസ്. പ്രസിഡണ്ട്)
പി.പി. നിര്‍മലന്‍ പെട്ടകത്താനത്ത് (സെക്രട്ടറി)
പി. ഹരികൃഷ്ണന്‍ പുതിയിടത്തില്ലം (ജോയിന്റ് സെക്രട്ടറി),
കെ.എസ്. അജിത്കുമാര്‍ കുന്നുംപുറത്ത് (ട്രഷറര്‍),
സലി ചെല്ലപ്പന്‍ പുലിക്കുന്നേല്‍ (ദേവസ്വം മാനേജര്‍)
റ്റി.പി. ഷാജി തറയില്‍, പി.കെ. സത്യന്‍ പുതിയടത്തില്ലം, എം.പി. സലിം മൈലാങ്കല്‍, അനില്‍ജിത് തേവര്‍കുന്നേല്‍, കെ.കെ. കുമാരന്‍ കൂട്ടുങ്കല്‍, ജയദേവന്‍ ഗോപിവിലാസം, റ്റി.പി. അജിത്കുമാര്‍ നെടുവേലില്‍ എന്നിവരെ കമ്മിറ്റി അംഗങ്ങളായും
എസ്. അജിത്കുമാര്‍ മണ്ഡപത്തില്‍, സുരേന്ദ്രന്‍ ചിത്തിര എന്നിവരെ ഇന്റെണല്‍ ഓഡിറ്റര്‍മാരായും
പി.എന്‍. ഉണ്ണികൃഷ്ണന്‍ പാണ്ടിയാംമ്പുറത്ത്, പി.എന്‍. ആദിത്യന്‍ നമ്പൂതിരി പുനത്തില്‍ ഇല്ലം, എന്‍. രവീന്ദ്രന്‍ രഞ്ജിത് നിവാസ്, റ്റി.കെ. നടരാജന്‍ തെക്കേടത്ത്, റ്റി.കെ. സായ് പുതിയിടത്തില്ലം എന്നിവരെ രക്ഷധികാരിമാരായും തിരഞ്ഞെടുത്തു.
പി.ആര്‍. സുബ്രഹ്മണ്യന്‍ നമ്പൂതിരി നന്ദി പറഞ്ഞു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34




0 Comments