കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ കഠിനാധ്വാനത്തെയും, ആത്മാർത്ഥയേയും അഭിനന്ദിച്ച് ഇന്ത്യൻ സ്ഥാനപതി.




കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ കഠിനാധ്വാനത്തെയും, ആത്മാർത്ഥയേയും അഭിനന്ദിച്ച് ഇന്ത്യൻ സ്ഥാനപതി.

SMCA കുവൈറ്റിന്റെ മുപ്പതാമത് മെഗാ പ്രോഗ്രാം GLOW GALA 2026, പൊതു സമ്മേളനം,  ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു, ഇന്ത്യൻ സ്ഥാനപതി   പ്രമിതാ ത്രിപദി. ഈ വർഷത്തെ കുടുംബാംഗങ്ങളുടെ ഡയറക്ടറി എഡിറ്റർ  ജോനാ ജോർജ് മീഡിയ കമ്മിറ്റി കൺവീനർ ഇൻചാർജ്  ഷാജു ദേവസ്സ്യ എന്നിവരിൽ നിന്നും  ഏറ്റുവാങ്ങി പ്രകാശനം ചെയ്ത ഇന്ത്യൻ സ്ഥാനപതി കുവൈറ്റ് SMCA യുടെ സാമൂഹിക സാംസ്‌കാരിക  മേഖലയിലെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. 


SMCA കുവൈറ്റ് പ്രസിഡന്റ്   ആന്റണി മനോജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി  ബോബിൻ ജോർജ് സ്വാഗതം ആശംസിച്ചു. അബ്ബാസിയ സെന്റ് ഡാനിയേൽ കോംബോനി ഇടവക വികാരി ബഹു. ഫാ.സോജൻ പോൾ,  കുവൈറ്റ് SMCA പ്രവാസലോകത്തും സ്വന്തം നാട്ടിലും നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. SMYM പ്രസിഡന്റ്   ജിഞ്ചു ചാക്കോ, വിമൻസ് വിങ് പ്രസിഡന്റ്  റിൻസി തോമസ്, ബാലദീപ്തി പ്രസിഡന്റ് മാസ്റ്റർ ഡോൺ ജോസഫ്, AKCC  ഗ്ലോബൽ സെക്രട്ടറി  ജോബി മറ്റം, KKCA സെക്രട്ടറി  വരുൺ കുര്യൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചയോഗത്തിൽ, ട്രഷറർ  സോണി മാത്യു ഏവർക്കും നന്ദി രേഖപ്പെടുത്തി.


 ബാലദീപ്തി പ്രതിനിധി കുമാരി ക്രിസ്റ്റ മരിയ മുഖ്യ അവതാരക ആയിരുന്നു.സമ്മേളാനന്തരം പ്രശസ്ത സംഗീത സംവിധായകനും ഫ്ളയിങ് ഫിംഗേഴ്സിന്റെ ഉപഞ്ജാതാവ്  സ്റ്റീഫൻ ദേവസ്സിയുടെ ബാൻഡ് കാണികളെ ഹരം കൊള്ളിക്കുന്ന പ്രകടനം കാഴ്ചവെച്ചു. 

കുവൈറ്റിലെ എല്ലാ സീറോ മലബാർ കുടുംബാംഗങ്ങൾക്കും  Glow Gala 2026   അവരുടെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും, ആത്മീയവും-സാമൂഹികവുമായ സൃഷ്‌ടിപരതയെ ഒരുമിച്ച് ആഘോഷിക്കപെട്ട ഒരു അവിസ്മരണീയമായ മുഹൂർത്തം സമ്മാനിച്ചു. ഏതൊരു  SMCA ക്കാരനായും അഭിമാനിക്കാവുന്ന നിമിഷം സമ്മാനിച്ച 30 മത് ഭരണസമതിക്ക്‌ അഭിനന്ദനങ്ങൾ.


 ജോയിന്റ് സെക്രട്ടറി  ജോൺ ജോജു, ഓഫീസ് സെക്രട്ടറി  ജുബിൻ മാത്യു, ജോയിന്റ് ട്രഷറർ  മാർട്ടിൻ പടുവൻ, ബാലദീപ്തി ചീഫ് കോർഡിനേറ്റർ  പ്രിൻസ് ജോസഫ്,  ആർട്സ് കമ്മിറ്റി കൺവീനർ  ഷിജോ വര്ഗീസ്  അംഗങ്ങളായ  ഷിന്ടോ ജോർജ്,  വിനീത് വിൻസെന്റ്,  റെജി തട്ടാരടി, ജിജി പറക്കാടൻ, കൾച്ചറൽ കമ്മിറ്റി കൺവീനർ  രാജേഷ് ജോർജ് അംഗങ്ങളായ  ജോർജ്കുട്ടി ജോസഫ്,  മാത്യു ഫിലിപ്പ്,  മാത്യൂസ് പാലുകുന്നേൽ, സോഷ്യൽ വെൽഫയർ കമ്മിറ്റി കൺവീനർ  ജോർജ് മാനുവൽ അംഗങ്ങളായ  സുനിൽ തൊടുക,  ജോസഫ് അറക്കൽ  മനോജ് ദേവസ്യ,  


പത്രോസ് ചെങ്ങനിയാടൻ, മീഡിയ കമ്മിറ്റി അംഗം  ടോം ജോർജ്, കത്തോലിക്കാ കോൺഗ്രസ് വൈസ് പ്രസിഡന്റ്  ബോബി തോമസ്,  ഏരിയ കൺവീനർമാരായ  ബൈജു ജോസഫ്,  ജിം തോമസ്,  പ്രിൻസ് ജോസഫ്, ബിജു ജോസഫ്, ഓഡിറ്റർ  ഫ്രാൻസിസ് പോൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, വാർഡ് പ്രതിനിധികൾ കുടുംബ യൂണിറ്റ് ലീഡേഴ്‌സ് മുൻകാല പ്രെസിഡന്റുമാർ ജനറൽ സെക്രെട്ടറിമാർ ട്രഷറർമാർ എന്നിവർ പരിപാടികളുടെ നേതൃത്വം വഹിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments