പാലായിലെ പഴയ കായികതാരങ്ങൾ ഒത്തുചേരുന്നു


കായികമേഖലയിൽ പാലായുടെ നാമം എക്കാലവും ഉയർന്നു നിന്നിട്ടുണ്ട്. പ്രത്യേകിച്ച് പഴയ കാലത്ത്. 1960 ന് മുൻപ് നിരവധി കായിക താരങ്ങൾ മീനച്ചിൽ താലൂക്കിൽ ഉണ്ടായിരുന്നു. പലരും മൺമറഞ്ഞുപോയി. അന്ന് കൊട്ടാരമറ്റം മൈതാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ ആയിരുന്നു എല്ലാവരും ഒത്തു ചേർന്നിരുന്നത്.


 പഴയകാല കായികതാരങ്ങളിൽ ഇപ്പോഴുള്ള പഴനിയാപിള്ള, കെ,എം റോസമ്മ,  മായാ മാത്യൂ, ലീലാമ്മ മാത്യൂ, ഫിലോമിന ജോസഫ്, ജോസഫ് മനയാനി, കുട്ടിച്ചൻ മണർകാട്ട്, ഇപ്പോഴും കായികതാരങ്ങളെ പരിശീലിപ്പിക്കുന്ന വി.സി. ജോസഫ് എന്നിവർ 28-ാം തീയതി ശനിയാഴ്‌ച 10.30 ന് ഹോട്ടൽ മഹാറാണി ഓഡിറ്റോറിയത്തിൽ ഒത്തുചേരും. 

മാണി സി. കാപ്പൻ എം. എൽ. എ യോഗം ഉദ്ഘാടനം ചെയ്യും. ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർപേഴ്സ‌ൺ ദിയ ബിനു, കൗൺസിലർ ബിനു പുളിക്കക്കണ്ടം, സ്പോട്സ് ക്ലബ്ബ് പ്രസിഡന്റ് അഡ്വ. സന്തോഷ് കെ മണർകാട് എന്നിവർ പ്രസംഗിക്കും.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments