മൂ​ന്നാം മു​റ...തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട് സ്റ്റേ​ഷ​നി​ലെ എസ്ഐ ഉൾപ്പെടെ നാ​ലു പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ .



 മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക്ക് ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട് സ്റ്റേ​ഷ​നി​ലെ നാ​ലു പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ഗ്രേ​ഡ് എ​സ്ഐ ശ്രീ​കു​മാ​ർ, പോ​ലീ​സു​കാ​രാ​യ സു​നി​ൽ, സി​ജു​കു​മാ​ർ, ഗി​രീ​ഷ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ബൈ​ക്ക് മോ​ഷ​ണ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ജി​നു​വി​ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​വ​ച്ച് മ​ർ​ദ​ന​മേ​റ്റെ​ന്ന് ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. 


കൊ​ച്ചി​യി​ൽ നിന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് എ​ത്തി​ച്ച​പ്പോ​ഴാ​ണ് മ​ർ​ദ്ദി​ച്ച​ത്. സെ​ല്ലി​ൽ കി​ട​ന്ന പ്ര​തി​യു​ടെ മു​ടി പി​ടി​ച്ച് വ​ലി​ച്ച​തി​നാ​ണ് ഗ്രേ​ഡ് എ​സ്ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സി​സി​ടി​വി പ​രി​ശോ​ധി​യി​ലാ​ണ് സെ​ല്ലി​ലെ മ​ർ​ദ്ദ​നം പു​റ​ത്തു​വ​ന്ന​ത്. കൊ​ച്ചി​യി​ൽ പി​ടി​കൂ​ടി​യ പ്ര​തി​യെ തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​താ​യി കാ​ണി​ച്ച​തി​ന് ഫോ​ർ​ട്ട് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വ​കു​പ്പുത​ല അ​ന്വേ​ഷ​ണ​ത്തി​നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ‌​ർ ഉ​ത്ത​ര​വി​ട്ടു. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments