ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ ഒന്നരക്കോടിയോളം രൂപ തട്ടിപ്പുനടത്തിയ കേസിലെ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ.



ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ ഒന്നരക്കോടിയോളം രൂപ തട്ടിപ്പുനടത്തിയ കേസിലെ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ.
 
DBS EQUITY WEALTH ENHANSEMENT TEAM എന്ന സ്ഥാപനത്തിന്റെ DBS ഇൻസ്റ്റ്യൂഷൻ അക്കൗണ്ടിൽ വിവിധ കമ്പനികളിലെ ഓഹരികള്‍ ട്രേഡിങ് നടത്തി ന്യായമായ ലാഭവും ലാഭവിഹിതവും വാങ്ങിത്തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്  സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയായ മീനഭട്ട് എന്ന പേര് പറഞ്ഞ് പരിചയപ്പെടുത്തിയ ഒന്നാംപ്രതിയും  വിവിധ അക്കൗണ്ട് ഫോൾഡർ മാരായ മറ്റു പ്രതികളും ചേർന്ന് ചിങ്ങവനം കുറിച്ചി സ്വദേശിയുടെ  പേരിലുള്ള ഫെഡറൽ ബാങ്ക് ചിങ്ങവനം ബ്രാഞ്ചിലെ  അക്കൗണ്ടിൽ നിന്നും കൂടാതെ എസ്ബിഐ കുറിച്ചി ബ്രാഞ്ചിലെ  അക്കൗണ്ടിൽ നിന്നും  പലതവണകളായി 15943547/(ഒരുകോടി അന്‍പത്തി ഒന്‍പതു ലക്ഷത്തി നാല്പത്തിമൂവായിരത്തി അഞ്ഞൂറ്റി നാല്പത്തിഏഴു രൂപാ) വാങ്ങിയെടുത്ത ശേഷം പറഞ്ഞു വിശ്വസിപ്പിച്ച പ്രകാരം ട്രേഡിങ് നടത്തി ലാഭം ഉണ്ടാക്കി കൊടുക്കാതെയും പരാതിക്കാരന്റെ  കയ്യിൽ നിന്നും പല തവണകളായി വാങ്ങിയെടുത്ത പണം തിരികെ നൽകാതെയും വിശ്വാസവഞ്ചന നടത്തി പണം തട്ടിയെടുത്ത സംഭവത്തിൽ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത  കേസിലെ 4,5,6  പ്രതികളായ തൃശൂർ ജില്ലയിൽ കോടതി. കോടങ്ങോട്, വടക്കെടത്ത് വീട്ടിൽ കുഞ്ഞുമോൻ മകൻ അബ്ദുൽ ഷുക്കൂർ ,വയസ് 43, തൃശ്ശൂർ ജില്ലയിൽ ചെങ്ങമനാട്  കിഴക്കേടത്ത് വീട്ടിൽ ഗംഗാധരൻ മകൻ രാജേഷ് കെ ജി വയസ്സ് 40 , മലപ്പുറം ജില്ലയിൽ പൂവത്തിങ്കൽ  കുതിരവട്ടം വീട്ടിൽ ഗിരീശൻ  മകൻ ഷിബീഷ് ലാൽ വയസ്സ് 29 എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിട്ടുള്ളതാണ്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
കേസിലെ മറ്റൊരു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
 ചെറിയ ലാഭത്തിനുവേണ്ടി സ്വന്തം ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പുകാർക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതിലൂടെ അവരും ഈ വലിയ കുറ്റകൃത്യത്തിന്റെ ഭാഗമാവുകയും കുറ്റകൃത്യത്തിലെ പ്രതികളായി മാറുകയും ചെയ്യും എന്ന കാര്യം ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർ അറിഞ്ഞിരിക്കേണ്ടതാണ്.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments