പ്രൊഫ. സതീശ് ചൊള്ളാനി കോട്ടയം ഡി.സി.സി ജനറല്‍ സെക്രട്ടറി.
കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറിയായി പാലാ സ്വദേശി പ്രൊഫ. സതീശ് ചൊള്ളാനിയെ നിയമിച്ചു. ഇദ്ദേഹം യു.ഡി.എഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാനാണ്. തൊടുപുഴ ന്യൂമാൻ കോളജിലെ ഫിസിക്സ് വിഭാഗം മേധാവി ആയിരുന്നു. മുൻ പാലാ നഗരസഭാ കൗൺസിലിൽ പ്രതിപക്ഷ നേതാവുമായിരുന്നു.



0 Comments