വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോക വനിതാദിനം ആചരിച്ചു.


വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോക വനിതാദിനം ആചരിച്ചു.

 വെള്ളികുളം സെൻറ് ആൻ്റണീസ് ഇടവകയിലെ മാതൃവേദി സ്വാശ്രയ സംഘം, എസ്. എം. വൈ. എം. തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോക വനിതാദിനം ആചരിച്ചു. വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വെച്ച് നടന്ന പൊതുസമ്മേളനത്തിൽ ഫിലോമിന പുത്തൻപുരയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.ജസി ഷാജി ഇഞ്ചയിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മഞ്ജു ജോബി കൊല്ലിയിൽ ആമുഖപ്രഭാഷണം നടത്തി.


വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം, മദർ സിസ്റ്റർ ജീസാ മരിയ അടയ്ക്കാപ്പാറ സി.എം.സി . തുടങ്ങിയവർ അനുഗ്രഹപ്രഭാഷണം നടത്തി. 

മികച്ച വനിതാ പ്രവർത്തകക്കുള്ള അവാർഡ്  സിസ്റ്റർ ലിൻ്റ മരിയ വട്ടക്കാട്ട് സി.എം.സി.ക്ക് സമ്മാനിച്ചു.


ആതുരാ ശുശ്രൂഷാ രംഗത്ത് ഹോമിയോ ഡോക്ടറായി 2007- മുതൽ സിസ്റ്റർ ശുശ്രൂഷ ചെയ്തു വരുന്നു. വനിതാദിന ക്വിസ് മത്സരം നടത്തി.സമ്മേളനത്തിൽ ഭാഗ്യശാലിയായ വനിതയായി സിമി ബിബി ഇളംതുരുത്തിയിലിനെ തെരഞ്ഞെടുത്തു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ ഫാ.സ്കറിയ വേകത്താനം വിതരണം ചെയ്തു.

                                                             

ബിനി ജോസഫ് മണ്ണാറത്ത്,ഷൈനി ബേബി നടുവത്തേട്ട്,ജൂബി രാജേഷ് വേലിക്കകത്ത്, സീനാ പ്രദീഷ് കൊച്ചു കൂടിയാറ്റ്, ലിനി ആൻ്റണി വെള്ളാപ്പാണിയിൽ,ബിൻസി സെബാസ്റ്റ്യൻ കരോട്ടു പുള്ളോലിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments