ആരോഗ്യമാണ് സമ്പത്ത് – ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകി ളാലം ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്



ആരോഗ്യമാണ് സമ്പത്ത് – ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകി ളാലം ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്

‘സമഗ്രആരോഗ്യമുണ്ടെങ്കിൽ ജീവിതം പണിതുയർത്താം’ എന്ന ആഹ്വാനത്തോടെ 16,60,02636 രൂപ വരവും 162002636 രൂപ ചിലവും 4000000 രൂപ മിച്ചവുമുള്ള  2026/27 വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്‍റ് ശ്രീമതി ഷൈലജ രവീന്ദ്രൻ അവതരിപ്പിച്ചു. ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാന്‍റ് ഉപയോഗിച്ച് 4 കോടി രൂപ വിനിയോഗിച്ച് നവീകരിക്കുന്ന ഉള്ളനാട് സി.എച്ച്.സിയിൽ അനുബന്ധ സൌകര്യവികസനം, മാമോഗ്രാം പരിശോധന ക്യാമ്പും ചികിത്സാ ധന സഹായവും , മരുന്ന് വാങ്ങൽ, റീയേജന്‍റ് വാങ്ങൽ, പാലീയേറ്റീവ് കെയർ എന്നിവയ്ക്കായി 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.



                 പാർപ്പിട മേഖലയ്ക്ക് 74 ലക്ഷം രൂപയും , കുട്ടികൾക്ക്17 ലക്ഷം രൂപയും വയോജനങ്ങൾക്ക് 16 ലക്ഷം രൂപയും റോഡ് വികസനത്തിനും വെളിച്ച വിപ്ലവത്തിനുമായി 58 ലക്ഷം രൂപയും പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിന് 67 ലക്ഷം  രൂപയും യുവാക്കളുടെ നൈപുണ്യ വികസനത്തിന് 16 ലക്ഷം രൂപയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
              കുട്ടികളുടെ കോക്ലിയർ ഇംപ്ലാന്‍റേഷൻ പദ്ധതി , ജനങ്ങളുടെ നൈപുണ്യ വികസന, സെൽഫ് ഇനിഷ്യേറ്റഡ് സംരംഭകത്വ പദ്ധതി, ക്ഷീരകർഷകർക്ക് കൈത്താങ്ങായി റിവോൾവിംഗ് ഫണ്ട് , വിവിധ സാംസ്ക്കാരിക നിലയങ്ങളുടെ നവീകരണം എന്നിവ ബ്ലോക്ക് പഞ്ചായത്ത് അതിന്‍റെ ഭരണകാലയളവിലെ ജനോന്മുഖ ളാലം ബ്ലോക്ക് എന്ന ദീർഘവീഷണത്തിന്‍റെ മുഖചിത്രങ്ങളായ ദിശാസൂചകങ്ങളാണെന്ന് പ്രസിഡന്‍റ് അഡ്വ. ജോസ് പ്ലാക്കൂട്ടം വ്യക്തമാക്കി .



           ബഡ്ജറ്റ് കമ്മിറ്റിയിൽ അഡ്വ.ജോസ് പ്ലാക്കൂട്ടം അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ  ഹരിദാസ് അടമത്തറ, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ   മേരി ജോസഫ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ  അലൻ ജോസ് കക്കാട്ടിൽ  മറ്റ് ജനപ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിച്ചു. ചർച്ചയ്ക്ക് പ്രസിഡന്‍റ് അഡ്വ. ജോസ് പ്ലാക്കൂട്ടം , വൈസ് പ്രസിഡന്‍റ്  ഷൈലജ രവീന്ദ്രൻ സെക്രട്ടറി  കെ.സി സുഭാഷ് എന്നിവർ മറുപടി നൽകി .



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments