കാർഷിക മേഖലയ്ക്കും, വയോജനങ്ങൾക്കും . കുട്ടികൾക്കും , ഭിന്നശേഷിക്കാർക്കും മുഖ്യതയുള്ള ബഡ്ജറ്റ് അവതരിപ്പിച്ച് എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ പ്രഥമ ബഡ്ജറ്റ് .



കാർഷിക മേഖലയ്ക്കും, വയോജനങ്ങൾക്കും . കുട്ടികൾക്കും , ഭിന്നശേഷിക്കാർക്കും മുഖ്യതയുള്ള  ബഡ്ജറ്റ് അവതരിപ്പിച്ച് എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ പ്രഥമ ബഡ്ജറ്റ് .

 എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ 2026 - 27 വർഷത്തിലെ ബഡ്ജറ്റ് മുഖ്യമായും ഊന്നൽ നല്കിയത് കാർഷിക വികസനത്തിനും , ദാരിദ്ര്യ ലഘൂകരണത്തിനും ,കൃഷിയും.മൃഗ സംരക്ഷണവും ഉൾപ്പടെയുള്ള പദ്ധതികൾക്കായി  7003920 രൂപയാണ് മാറ്റി വച്ചിരിക്കുന്നത്.  ഭിന്നശേഷിക്കാർക്കായി ബഡ്ജറ്റിൽ നീക്കിവച്ചിരിക്കുന്നത്.137 9670രൂപയാണ് ,വയോജനങ്ങളുടെ പാലിയേറ്റീവ് പ്രവൃത്തികൾക്കായി 1379670രൂപയും അനുവദിച്ചിട്ടുണ്ട്. 


മൊത്തത്തിൽ ഇരുപത്തിയാറു കോടി അമ്പത്തിനാലു ലക്ഷത്തി എൺപതിനായിരത്തി അഞ്ഞൂറ്റി പത്ത് രൂപ വരവും 24 കോടി നാല് പത്തിനേഴു ലക്ഷത്തി എൺപതിനായിരത്തി അഞ്ഞൂറ്റി പത്തു രൂപ ചിലവും,മിച്ച ബഡ്ജറ്റായി 20625486(രണ്ടു കോടി ആറുലക്ഷത്തി ഇരുപത്തി അയ്യായിരത്തി നാനൂറ്റിഎൺപത്തിയാറു രൂപയുമാണ് അവതരിപ്പിച്ചത്. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട് ബഡ്ജറ്റ് അവതരിപ്പിച്ചു.പ്രസിഡന്റ് യമുന പ്രസാദ്,അധ്യക്ഷത വഹിച്ചു.


 പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ  ജോഷി.കെ.ആന്റണി, ആൻസി ജയിംസ്,സൂര്യമോൾ ,പഞ്ചായത്തംഗങ്ങളായ എം. എസ്.മനു , ജാൻസി ബേബി, ജിമ്മി കുഴിപ്പാലത്തറപ്പേൽ 
സി. മനോജ്, വി.ഐ.അബ്ദുൽ കരീം, ശ്രീജ സ രീഷ്,, എം.കെ. സുജാത , ജിബിൻഎസ്. ജോൺ , തുളസി സാബു , സുജാത ദേവി, ജിബിൻജോൺ ,ജി ഷ്ണു.എസ്. നായർ , മറിയാമ്മ തച്ചിലേടത്ത്,പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ് , അസിസ്റ്ന്റ് സെക്രട്ടറി പി.പി. പ്രിൻസി .പ്ലാൻ ക്ലാർക്ക് യു.അനീഷ്,അക്കൗണ്ടന്റ് മോഹനൻ എ.ആർ. ടെക്നിക്കൽ അസിസ്റ്റന്റ് അനന്തു കുഞ്ഞുമോൻ , വിവിധ രാഷ്ടീയ കക്ഷി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments