ആവശ്യങ്ങൾ അംഗീകരിക്കണം: വിളക്കിത്തല നായർ സമാജം
എയ്ഡഡ് കോളേജ് അനുവദിക്കുക, ഉദ്യോഗ നിയമനങ്ങൾക്കും വിദ്യാഭ്യാസ കോഴ്സുകൾക്കും പ്രത്യേക സംവരണം ഏർപ്പെടുത്തുക, സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും പ്രാധിനിത്യം നൽകുക, ഒ.ഇ.സി വിഭാഗത്തിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് വിളക്കിത്തലനായർ സമാജം മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
സമാജം സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു, പ്രസിഡന്റ് അഡ്വ. കെ.ആർ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം.എൻ. മോഹനൻ എന്നിവരാണ് നിവേദനം നൽകിയത്.

.jpeg)



0 Comments