158-ാം നമ്പര്‍ ഏഴാച്ചേരി എസ്.എന്‍.ഡി.പി. യോഗം ശാഖയിലെ ഗുരുമന്ദിരത്തിലെ 27-ാമത് പ്രതിഷ്ഠാദിന മഹോത്സവം നാളെ നടത്തുമെന്ന് ആഘോഷകമ്മറ്റി ഭാരവാഹികളായ കെ.ആര്‍. ദിവാകരന്‍, പി.ആര്‍. പ്രകാശ്, റ്റി.എസ്. രാമകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
തന്ത്രി കെ.ബി. ശിവരാമന്‍ തന്ത്രികള്‍, രാജേഷ് ശാന്തി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ 7.30ന് പ്രസിഡന്റ് പി.ആര്‍. പ്രകാശ് പതാക ഉയര്‍ത്തും. തുടര്‍ന്ന് കലശം, ഗുരുപൂജ, വിശേഷാല്‍ പൂജ, സമൂഹപ്രാര്‍ത്ഥന, രതീഷ് ബി. നായരുടെ പ്രഭാഷണം എന്നിവയുണ്ട്.
11.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് പി.ആര്‍. പ്രകാശ് അദ്ധ്യക്ഷത വഹിക്കും. സജീവ വയല, അനീഷ് പുല്ലുവേലില്‍, സുധ തങ്കപ്പന്‍, ശോഭന സോമന്‍, രതീഷ് റ്റി., സാബു ജി., സനൂഷ സന്തോഷ്, യദുകൃഷ്ണന്‍, കെ.ആര്‍. ദിവാകരന്‍, റ്റി.എസ്. രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.
12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 3ന് പുളിയാനിപ്പുഴ സുകുമാരന്റെ വസതിയില്‍ നിന്ന് ഘോഷയാത്ര ആരംഭിക്കും. വൈകിട്ട് 6.30ന് വിശേഷാല്‍ ദീപാരാധന, 6.45ന് അന്നദാനം, 7 മുതല്‍ ഡാന്‍സ്, 7.30ന് തിരുവാതിരകളി, 8ന് ബാലെ എന്നിവയാണ് പ്രധാന പരിപാടികള്‍.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34




0 Comments