പ്രശസ്ത നർത്തകിയും അധ്യാപികയുമായ നാട്യകലാരത്നം സീതാലക്ഷ്മി ടീച്ചർ (90) അന്തരിച്ചു .



പ്രശസ്ത നർത്തകിയും അധ്യാപികയുമായ നാട്യകലാരത്നം സീതാലക്ഷ്മി ടീച്ചർ (90) അന്തരിച്ചു . 

പ്രശസ്ത നർത്തകൻ നാട്യകലാരത്നം എ എം ശ്രീനിവാസൻ്റെ പത്നിയാണ്.

നൃത്തരംഗത്തും അധ്യാപന രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഇവർ കണ്ണൂരിലെ സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു.

1936-ല്‍ ജനിച്ച സി എച്ച്‌ സീതാലക്ഷ്മി ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍ അധ്യാപികയായിരുന്നു. അധ്യാപനത്തിനൊപ്പം തന്നെ നൃത്തത്തെയും ഏറെ സ്നേഹിച്ച അവർ നിരവധി വേദികളില്‍ തൻ്റെ കലാപ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. കലാരംഗത്തെ മികവിനെത്തുടർന്ന് നാട്യകലാരത്നം പുരസ്കാരവും ടീച്ചറെ തേടിയെത്തിയിരുന്നു.


എട്ടാം വയസ്സില്‍ പ്രശസ്ത നാട്യാചാര്യൻ ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ കീഴില്‍ നൃത്തം അഭ്യസിച്ചു കൊണ്ടാണ് അവർ കലാരംഗത്തേക്ക് ചുവടുവെച്ചത്. ദീർഘകാലം അദ്ദേഹത്തിൻ്റെ ശിഷ്യയായിരുന്ന ടീച്ചർ, തൻ്റെ നൃത്തപഠനത്തോടൊപ്പം നിരവധി പുതിയ പ്രതിഭകളെ വാർത്തെടുക്കുന്നതിനും മുൻകൈ എടുത്തു. പ്രമുഖ വേദികളിലെല്ലാം നൃത്തപരിപാടികള്‍ അവതരിപ്പിച്ച്‌ വലിയ പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു.

സംസ്കാരം 2026 ഏപ്രില്‍ 27 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും. കണ്ണൂരിലെ സാംസ്കാരിക നായകരും കലാരംഗത്തെ പ്രമുഖരും സംസ്‌കാര ചടങ്ങുകളില്‍ പങ്കുചേരും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments