വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു കടപ്ലാമറ്റം സ്വദേശി ജോബിൻ ജോർജിന് ( 35 ) പരുക്കേറ്റു .
12 മണിയോടെ കൂടല്ലൂർ ഭാഗത്ത് വച്ചായിരുന്നു അപകടം. സ്‌കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് അയർക്കുന്നം സ്വദേശിനി സിനിമോൾ പീറ്റർക്ക് (49 ) പരുക്കേറ്റു . 11 .30 യോടെ മണർകാട് ഭാഗത്ത് വച്ചായിരുന്നു അപകടം. മുണ്ടക്കയത്ത് വച്ച് ഇന്ന് പുലർച്ചെ ബൈക്കുകൾ കൂട്ടിയിടിച്ച് മുണ്ടക്കയം സ്വദേശി ആകാശിന് ( 22 ) പരുക്കേറ്റു .



0 Comments