വിശ്വാസികളുടെ കാല്‍കഴുകി ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ..... പെസഹാ ആചരണത്തിൽ ക്രൈസ്തവ സമൂഹം
വിശ്വാസികളുടെ കാല്‍കഴുകി ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും ആഹ്വാനം.
ഒരു പൗരന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ് വോട്ടവകാശം വിനിയോഗിക്കുക എന്നതെന്നും ആരും വോട്ട് ചെയ്യാതിരിക്കരുതെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
പാലാ കത്തീഡ്രലില്‍ പെസഹാതിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ച് നല്‍കിയ സന്ദേശത്തിലാണ് ബിഷപ് വോട്ടവകാശത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചത്. ഭരണഘടന നമുക്ക് നല്‍കിയ ഈ അവകാശം ദേശത്തോടും ജനങ്ങളോടുമുള്ള ആദരവിന്റെ ഭാഗമായി നാം കാണണം. അതുപോലെ ദളിത് ക്രൈസ്തവര്‍ക്ക് നീതി ലഭിക്കുന്നതിനായി ഇടപെടാന്‍ നമുക്ക് വലിയ കടമയുണ്ടെന്നും പ്രാര്‍ഥിക്കുകയും നേരായ മാര്‍ഗത്തിലൂടെ ഇത് ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തിന്റെ അകക്കാമ്പാണ് പെസഹാ ആചരണം.
കുടുംബപെസഹാ ആചരണം പവിത്രമായ പാരമ്പര്യമാണ്. കര്‍ത്താവിന്റെ സാന്നിധ്യവും പഴയനിയമത്തിന്റെ ചരിത്രവും പുതിയ നിയമത്തിന്റെ പിറവിയും ഇവിടെ ബോധ്യമാവുന്നതായും ബിഷപ് പറഞ്ഞു. യേശു ശിഷ്യ•ാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചു വിനയത്തിന്റെ മാതൃക നല്‍കിയതിന്റെ ഓര്‍മ പുതുക്കി നടത്തിയ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. ജോസഫ് മലേപറമ്പില്‍, ഫാ.ജോര്‍ജ് തറപ്പേല്‍, ഫാ.ഐസക്ക് പെരിങ്ങാമലയില്‍, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയില്‍, ഫാ.ജോസഫ് തെങ്ങുംപള്ളില്‍, ഫാ.അഗസ്റ്റിന്‍ കണ്ടെത്തില്‍ക്കുടിലില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
കാൽകഴുകൽ അനുസ്‌മരണയിൽ ശ്ലീഹൻമാരുടെ പള്ളി
ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ നടന്ന കാൽകഴുകൽ ശിശ്രുഷയിൽ നിരവധി ആളുകൾ പങ്കടുത്തു ഫാദർ ജേക്കബ് കടുതോടിൽ കാൽ കഴുകൽ ശിശ്രുഷ നടത്തി വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ റവ ഡോ ജോസ് കാക്കല്ലിൽ എന്നിവർ ശിശ്രുഷകൾക്ക് നേതൂർത്വം നലകി ക്രിസ്തുവിൻ്റെ രക്ഷാകര ചരിത്രത്തിൽ മുഖ്യ പങ്കു വഹിച്ച ശ്ലീഹൻമാരുടെ ദേവാലയം സന്ദർശിക്കുവാനും ശിശ്രുഷകളിൽ പങ്ക്ടുക്കുവാനും നിരവധി വിശ്വാസികളാണ് എത്തിചേർന്നത്.

.jpeg)



0 Comments