വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി പാലക്കാട് യുവാവ് മരിച്ചു



 വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ദിലീപ് (34) ആണ് മരിച്ചത്. കയ്യിലിരുന്ന് ഗുണ്ട് പൊട്ടിയാണ് അപകടം ഉണ്ടായത്.  

 ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. പടക്കം പൊട്ടിക്കുന്നതിനിടെ കയ്യിലിരുന്ന് ഗുണ്ട് പൊട്ടി ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെ ങ്കിലും രാത്രി പതിനൊന്ന് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഗുണ്ട് പൊട്ടി ഗുരുതരമായി പൊള്ളലേറ്റത് കൊണ്ടാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. 



 ഇന്നലെ കോഴിക്കോട് കൊയിലാണ്ടിയിലും വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് മരണം സംഭവിച്ചിരുന്നു. കൊരയങ്ങാട് തെരുവില്‍ അദ്വൈത് ആണ് മരിച്ചത്. പതിനാറ് വയസ്സായിരുന്നു. ഗുണ്ട് കയ്യില്‍വെച്ച് പൊട്ടിത്തെറിച്ചാണ് അപകടം. 


 വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങള്‍ വീടിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍വെച്ച് അദ്വൈത് കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിക്കുകയായിരുന്നു. പൊട്ടിത്തെറിയെത്തുടര്‍ന്ന് അദ്വൈതിന്റെ നെഞ്ചിലേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായത്. അപകടം നടന്നയുടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ അദ്വൈതിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments