കാപ്പൻ ഇനി തിരുവനന്തപുരത്തേക്ക് വരുന്നത് വെറും എംഎൽഎ ആയിട്ട് ആവില്ല: വി ഡി സതീശൻ
സമസ്ത മേഖലകളിലും ജനങ്ങളെ വഞ്ചിച്ച സർക്കാർ ആണ് കേരളം ഭരിക്കുന്നത് എന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞു വോട്ടെണ്ണുമ്പോൾ യുഡിഎഫിന്റെ നേതൃത്വത്തിൽ കേരളത്തിൽ നൂറിലധികം എംഎൽഎമാരുടെ പിന്തുണയുള്ള പുതിയ സർക്കാർ അധികാരത്തിൽ എത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പിണറായി വിജയൻറെ വാക്കും പഴയ ചാക്കും ഒരു പോലെയാണെന്നും വി ഡി സതീശൻ ആരോപിച്ചു. റബ്ബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കും എന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ച സർക്കാരിന് തെരഞ്ഞെടുപ്പിലൂടെ നിങ്ങൾ മറുപടി നൽകണമെന്ന് വോട്ടർമാരോട് ആവശ്യപ്പെട്ടു. ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട കാപ്പൻ തിരുവനന്തപുരത്തേക്ക് വരുന്നത് വെറും എംഎൽഎ ആയിട്ട് ആവില്ല എന്നും സതീശൻ പ്രഖ്യാപിച്ചു. രാമപുരത്ത് നടന്ന യുഡിഎഫ് റോഡ് ഷോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
വീഡിയോ 👇👇👇
രാമപുരത്തെ ത്രിവർണ്ണ കടലാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ റോഡ് ഷോ
യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻറെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായ വി ഡി സതീശന്റെ റോഡ് ഷോ രാമപുരത്ത് നടന്നു.
അമ്പലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ രാമപുരം ടൗണിലാണ് സമാപിച്ചത്. ആയിരക്കണക്കിന് പ്രവർത്തകരും നൂറുകണക്കിന് വാഹനങ്ങളും റോഡ് ഷോയിൽ അണിനിരന്നു. പ്രതിപക്ഷ നേതാവും സ്ഥാനാർത്ഥി മാണി സി കാപ്പനും ഓപ്പൺ ജീപ്പിൽ സഞ്ചരിച്ച് വോട്ടർമാരുടെയും അണികളുടെയും അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി.
യുഡിഎഫ് നേതാക്കളായ ജോസഫ് വാഴയ്ക്കൻ, ഫിൽസൺ മാത്യു, ജോസ ബിജു പുന്നത്താനം, സി ടി രാജൻ, സതീശ് ചൊള്ളാനി, ജോർജ് പുളിങ്കാട്, ആർ സജീവ്, ജോയ് സ്കറിയ, രാജൻ കൊല്ലപറമ്പൻ, മോളി പീറ്റർ, എൻ സുരേഷ്, കുര്യാക്കോസ് പടവൻ, സണ്ണി കാര്യപ്പുറം, മത്തച്ചൻ പുതിയിടത്തുചാലിൽ, ശാന്താറാം, തോമസ് ഉഴുനാലിൽ, ആൽബിൻ ഇടമനശ്ശേരി, റോബി ഊടുപുഴ എന്നിവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി



0 Comments