കലാശക്കൊട്ട് ഒഴിവാക്കി ആ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവനയായി നൽകും: മാണി സി കാപ്പൻ
യുഡിഎഫിന് ഇത്തവണ ആഡംബരപൂർവ്വമായ കലാശക്കൊട്ട് ഉണ്ടാവില്ല എന്ന പ്രഖ്യാപനവുമായി സ്ഥാനാർത്ഥി മാണി സി കാപ്പൻ. കലാശക്കൊട്ടിനു വേണ്ടി ഉപയോഗിക്കേണ്ടിയിരുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രവർത്തനങ്ങൾക്ക് സംഭാവനയായി നൽകുമെന്നും എംഎൽഎ അറിയിച്ചു.
കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലും താൻ ഇതേ കാര്യം തന്നെയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കലാശക്കൊട്ട് ഒഴിവാക്കിയ ശേഷം ആ തുക ജപ്തി ഭീഷണി നേരിട്ടിരുന്ന സ്കൂൾ ബസിന്റെ കടം തീർക്കാനായി മേലുകാവിലെ ഒരു സ്കൂളിന് സംഭാവനയായി നൽകുകയായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.




1 Comments
ഇന്ന് പാലാ ടൗൺ വഴി ഒന്ന് പോകേണ്ടി വന്നു. ഒരു സ്ഥാനാർഥിയുടെ അന്നൗൺസ്മെന്റ് വാഹനം എന്റെ വണ്ടിയുടെ ഇടതു വശത്ത് കൂടി overtake ചെയ്ത് പോയി. അതിൽ ഘടടിപ്പിച്ചിരുന്ന ലൗഡ് speakers ൽ നിന്നുള്ള ശബ്ദം അസ്സഹനീയമായിരുന്നു.ഞാൻ സഞ്ചരിച്ചിരുന്ന വാഹനം നന്നായി കുലുങ്ങി.
ReplyDeleteഇത് പറഞ്ഞപ്പോൾ ഒരാൾ പറഞ്ഞത് ആ വണ്ടി രാത്രിയിൽ ഓടുന്നത് ഒന്ന് കാണണമെന്ന്.ചുറ്റുപാടും അതി ഭയങ്കര വെളിച്ചം വിതറുന്ന LED flood lights ആണ്.
ഇതൊക്കെ കണ്ടാലും നിയമ നടപ്പാക്കേണ്ടവർ അനങ്ങില്ല എങ്കിൽ എന്ത് ചെയ്യാൻ പറ്റും.
എന്തായാലും കൊട്ടിക്കലാശം വേണ്ടെന്നു വച്ച കാപ്പനും, പോസ്റ്ററും, ബാനറും, flex board കളും വേണ്ടെന്നു വച്ച ചാണ്ടി ഉമ്മനും അഭിവാദനങ്ങൾ 👍