സുരേഷ് ഗോപിയുടെ വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി കേരള ഹൈക്കോടതി തള്ളി



 തൃശൂർ ലോക്സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി കേരള ഹൈക്കോടതി തള്ളി. ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി. തൃശൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ജോഷി വില്ലടം സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ അടങ്ങിയ ബെഞ്ച് തള്ളിയത്. 


 വോട്ടർമാരെ സ്വാധീനിക്കാൻ സുരേഷ് ഗോപിയും അനുയായികളും മതപരമായ ചിഹ്നങ്ങൾ ഉപയോഗിച്ചുവെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 123-ാം വകുപ്പ് പ്രകാരം തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. വോട്ടർമാർക്ക് മൊബൈൽ ഫോണുകളും പണവും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് തിരഞ്ഞെടുപ്പ് അഴിമതി നടത്തിയതായും ഹർജിക്കാരൻ പരാമർശിച്ചിരുന്നു. വോട്ടെടുപ്പ് ദിവസം പോലും വോട്ടർമാരെ സ്വാധീനിക്കാൻ മതപരമായ അടയാളങ്ങൾ ഉപയോഗിച്ചുവെന്നതായിരുന്നു മറ്റൊരു പ്രധാന പരാതി. 


 എന്നാൽ, ഈ ആരോപണങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം കോടതി ശരിവെക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഉയർന്ന നിയമപോരാട്ടത്തിൽ സുരേഷ് ഗോപിക്ക് ലഭിച്ച വലിയ വിജയമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments