തൊടുപുഴ മുനിസിപ്പാലിറ്റി മൂന്നാം വാര്‍ഡില്‍ വേങ്ങത്താനം സ്വദേശിയുടെ ആടുകളെ അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. വേങ്ങത്താനം സ്വദേശി ശ്രീനിയുടെ എട്ടുമാസം പ്രായമുള്ള രണ്ട് ആടുകളാണ് വീട്ടുപറമ്പിലെ 35 അടി ആഴമുള്ള കിണറ്റില്‍ വീണത്. രണ്ടടിയോളം വെള്ളമുണ്ടായിരുന്ന കിണറ്റില്‍ അകപ്പെട്ട ആടുകളെ തൊടുപുഴ അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നുള്ള സംഘമെത്തിയാണ് പുറത്തെടുത്തത്.
സ്റ്റേഷന്‍ ഓഫീസര്‍ ബിജു പി. തോമസിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വിവേക് ടി.കെ. റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് കിണറ്റിലിറങ്ങി മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ ആടുകളെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. സേനാംഗങ്ങളായ ജോബി കെ. ജോര്‍ജ്, എബി, ജെയിംസ് നോബിള്‍, സണ്ണി, സാജന്‍ എന്നിവരും രക്ഷാദൗത്യത്തില്‍ പങ്കാളികളായി




0 Comments