കിടങ്ങൂർ ചെമ്പിളാവിന്റെ മുത്തച്ഛൻ വളർകോട്ട് മത്തായിച്ചേട്ടൻ വിടവാങ്ങി.


കിടങ്ങൂർ ചെമ്പിളാവിന്റെ മുത്തച്ഛൻ വളർകോട്ട് മത്തായിച്ചേട്ടൻ വിടവാങ്ങി.

സംസ്കാരം നാളെ  (12-04-2026) 3 മണിക്ക് ചെമ്പിളാവ് ചെറുപുഷ്പ ദേവാലയത്തിൽ

 പാലാ രൂപതയിലെ തന്നെ ഏറ്റവും പ്രായമേറിയ ചെമ്പിളാവ് ഇടവക വളർകോട്ട് വീട്ടിൽ മത്തായിച്ചേട്ടൻ എന്ന  വി. ജെ. മത്തായി 109-ാം  വയസ്സിൽ ഇന്നലെ ഈ ലോകത്തോട് വിട പറഞ്ഞു. ഇത്തവണത്തെ നിയമസഭാ വോട്ടെടുപ്പിലും വീട്ടിൽ വോട്ട് ചെയ്ത ഇദ്ദേഹം ഫലമറിയാൻ കാത്തുനിൽക്കാതെയാണ് യാത്രയായത്. 1917ൽ ചെമ്പിളാവ് വളർകോട്ട് വീട്ടിൽ ജോസഫ് ഏലിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ഭാര്യ പരേതയായ ഏലിക്കുട്ടി ചെമ്പിളാവ് ആലപ്പാട്ട് കുടുംബാംഗമാണ്. മാതൃകാ കർഷകനായിരുന്ന ശ്രീ വി.ജെ. മത്തായി കേരള കോൺഗ്രസ്സ് (എം) പാർട്ടിയുടെ രൂപീകരണകാലം മുതൽ പ്രവർത്തകനായിരുന്നു. തികഞ്ഞ ഒരു പാചക വിദഗ്ദ്ധൻ കൂടിയായ ഇദ്ദേഹം 2018 ൽ പാലായിൽ നടന്ന കർഷക സംഗമത്തിൽ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയോടൊപ്പം ഭദ്രദീപം തെളിയിച്ചത് മുതിർന്ന കർഷകനായ മത്തായിച്ചേട്ടനായിരുന്നു. നൂറ് വയസ്സ് പിന്നിട്ട ശേഷവും പൊതു പരിപാടികളിലും ദേവാലയ ചടങ്ങുകളിലും ഇദ്ദേഹത്തിന്റെ  സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു. യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന മത്തായിച്ചേട്ടൻ പരിചയപ്പെടുന്നവരോടെല്ലാം സരസമായി സംസാരിക്കുന്ന വ്യക്തിയും ചരിത്ര ആശയങ്ങൾ തേടിയെത്തുന്നവർക്ക് അവ പങ്ക് വയ്ക്കുവാൻ താൽപര്യമുള്ള വ്യക്തിയുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പാലാ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഇടവക സന്ദർശന വേളയിൽ ഇദ്ദേഹത്തെ സന്ദർശിക്കുകയും സുഖ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു. മക്കൾ മൂന്ന്പേർ കന്യാസ്ത്രീകളും ഒരു മകൻ ഡോൺ ബോസ്കോ പുരോഹിതനുമാണ്. 
  വി. എം. ജോസഫ് (റിട്ട. അദ്ധ്യാപകൻ), സിസ്റ്റർ തൃപ്തി (മിഷനറി ഓഫ് ചാരിറ്റി, വേളാങ്കണ്ണി), സിസ്റ്റർ റോസാലിയ (ബദനി സിസ്റ്റേഷ്സ്, ഇടിഞ്ഞകര), സിസ്റ്റർ ജൂലി (ക്ലൂണി കോൺവെâv, കാരയ്ക്കൽ), ഫാ. മാത്യു (ഡോൺബോസ്കോ, ചിത്രദുർഗ്ഗ, ബാംഗ്ലൂർ), വി.എം ജോൺ, സെബാസ്റ്റ്യൻ, (ബാംഗ്ലൂർ)











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments