കനത്ത പോളിങ്: കേരളം വിധിയെഴുതി.....ഇനി കാത്തിരിപ്പിന്റെ ദിനങ്ങള്‍



  നാലാഴ്ച നീണ്ടുനിന്ന പ്രചാരണങ്ങള്‍ക്കും ആരോപണ വിവാദങ്ങള്‍ക്കുമൊടുവില്‍ വിധിയെഴുതി കേരളം. കനത്ത ചൂടിനെ അവഗണിച്ച് വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് എത്തിയപ്പോള്‍ വോട്ടിങ് കുതിച്ചു. പല ഇടങ്ങളിലും പോളിങ് 80 ശതമാനം കടന്നു. എറണാകുളം ജില്ലയിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. പോളിങ്ങിന്റെ അഞ്ചു മണിവരെയുള്ള കണക്കുകള്‍ പുറത്തുവന്നപ്പോള്‍ പോളിങ് ശതമാനം 75 കടന്നു. 2021-ലേതിനേക്കള്‍ കൂടുതലാണിത്. അന്തിമ പോളിങ് ശതമാനം ലഭ്യമായിട്ടില്ല. ആറു മണിവരെയാണ് വോട്ടെടുപ്പ് സമയപരിധിയെങ്കിലും ചില ബൂത്തുകളില്‍ വോട്ടര്‍മാര്‍ വരിയിലാണ്. 


 വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പായതിനാല്‍ പോളിങ് ശതമാനത്തില്‍ സ്വാഭാവിക വര്‍ധനവുണ്ടാകാം. ഇനി 25 നാള്‍ മുന്നണികള്‍ക്ക് കൂട്ടലും കിഴിക്കലിന്റെയും ദിനങ്ങളാണ്. മെയ് നാലിനാണ് വോട്ടെണ്ണല്‍. കേരളത്തേക്കാള്‍ കൂടുതല്‍ പോളിങ് ശതമാനമാണ് ഇന്ന് വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും രേഖപ്പെടുത്തിയിരിക്കുന്നത്. വൈകീട്ട് അഞ്ചുവരെയുള്ള കണക്കുകള്‍ പ്രകാരം അസമില്‍ 84.42 ശതമാനവും പുതുച്ചേരിയില്‍ 86.92 ശതമാനവും രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടത്തും കള്ളവോട്ട് ആരോപണങ്ങളുയര്‍ന്നു. ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments