ജോസിനോട് എന്തിനിത്ര വൈരാഗ്യമെന്ന് ഇടതുമുന്നണി പ്രവർത്തകരുടെ ചോദ്യം ?...... മക്കൾ രാഷ്ട്രീയമാണെങ്കിൽ എല്ലാവർക്കും അതു ബാധകമല്ലേ എന്നും വിമർശനം



ജോസിനോട് എന്തിനിത്ര വൈരാഗ്യമെന്ന് ഇടതുമുന്നണി പ്രവർത്തകരുടെ ചോദ്യം ?...... മക്കൾ രാഷ്ട്രീയമാണെങ്കിൽ എല്ലാവർക്കും അതു ബാധകമല്ലേ എന്നും വിമർശനം

ജോസ് കെ. മാണിക്കെതിരെ മക്കൾ രാഷ്ട്രീയം പറയുന്നവർ സ്വന്തം കണ്ണാടിയിലേക്ക് ഒന്ന് നോക്കുന്നത് നന്നായിരിക്കുമെന്ന് ഇടതു മുന്നണി പ്രവർത്തകർ. 

മാണി സി. കാപ്പന്റെ  പിതാവ് ചെറിയാൻ ജെ. കാപ്പൻ മുൻപ് എം.പി. ആയിരുന്നപ്പോൾ അത് മക്കൾ രാഷ്ട്രീയമല്ലേ?

മാണി സി കാപ്പന്റെ സഹോദരൻ ജോർജ് സി. കാപ്പനും പാലായിൽ മത്സരിക്കാൻ ഇറങ്ങിയിട്ടുണ്ട്. രാഷ്ട്രീയത്തിൽ മാത്രമല്ല, സഹകരണ മേഖലയിലും ഇവരുടെ കുടുംബം കൈവെച്ചിട്ടുണ്ട്. 

കിഴതടിയൂർ ബാങ്കിനെ ഇത്തരത്തിൽ ആക്കിയതിൽ  ഇവരുടെ കുടുംബത്തിനുള്ള പങ്ക് പാലാക്കാർക്ക് നന്നായി അറിയാം. ഇത്തരക്കാർ  ജോസ് കെ. മാണിയെ വിമർശിക്കാൻ വരുന്നത് വെറും രാഷ്ട്രീയ നാടകമാണെന്നും ഇടതു മുന്നണി പ്രവർത്തകർ പറയുന്നു.



​കെ.സി. വേണുഗോപാലും കുഞ്ഞാലിക്കുട്ടിയും എം.പി. സ്ഥാനം കൈയിലിരിക്കെ നിയമസഭയിലേക്ക് മത്സരിക്കാൻ വന്നപ്പോൾ ഇല്ലാത്ത എന്ത് അയിത്തമാണ് ജോസ് കെ. മാണിയോട് മാത്രം കാണിക്കുന്നത്? രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് ബിജെപിക്ക് കിട്ടാൻ സാഹചര്യമൊരുക്കി ആലപ്പുഴയിലേക്ക് വന്ന വേണുഗോപാലിനെതിരെ മിണ്ടാത്തവർ എന്തിനാണ് മാണിയെ മാത്രം വേട്ടയാടുന്നത്?

 പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫും പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജും ഇത്തവണ മത്സരരംഗത്തുണ്ട്.  ബിജെപി സ്ഥാനാർത്ഥി ജോർജ് കുര്യൻ നിലവിൽ എം.പിയും കേന്ദ്രമന്ത്രിയുമാണ്.


 ഇവർക്കൊക്കെ ഒരു നീതിയും ജോസ് കെ. മാണിക്ക് മറ്റൊരു നീതിയും എന്ന രീതി ഇനി പാലായിൽ നടപ്പില്ല.

​വികസന കാഴ്ചപ്പാടും കാര്യപ്രാപ്തിയുമുള്ള ജോസ് കെ. മാണിയെ വ്യക്തിഹത്യ ചെയ്യാൻ മക്കൾ രാഷ്ട്രീയം ഒരു ആയുധമാക്കുന്നവർ സ്വന്തം പാരമ്പര്യം മറക്കരുത്.

മറ്റുള്ളവർക്ക് എന്തുമാകാം, പക്ഷേ ജോസ് കെ  മാണിക്ക് മാത്രം വിലക്ക് എന്ന ഇരട്ടത്താപ്പ് ഇനി കേരള രാഷ്ട്രീയത്തിൽ നടപ്പില്ല

 അഴിമതിയും കുടുംബവാഴ്ചയും മുഖമുദ്രയാക്കിയവർ വികസന നായകനെതിരെ വിരൽ ചൂണ്ടുന്നത് പരിഹാസ്യമാണ്.

​എന്തൊക്കെ കുപ്രചരണങ്ങൾ നടത്തിയാലും, ഈ ഇരട്ടത്താപ്പുകൾ തിരിച്ചറിയുന്ന പാലായിലെ ജനം  ഇത്തവണ ജോസ് കെ. മാണിക്കൊപ്പം നിൽക്കുമെന്ന് ഇടതു മുന്നണി പ്രവർത്തകർ പറയുന്നു




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments