ആവേശക്കൊടുമുടി കയറിയ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ട് കേരളം ഇനി നിശബ്ദ പ്രചാരണത്തിലേക്ക്. വൈകുന്നേരം ആറ് മണിയോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും കൊട്ടിക്കലാശം പൂർത്തിയായി. എൽഡിഎഫ് തുടഭരണം പ്രതീക്ഷിക്കുമ്പോൾ, പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷം അധികാരത്തിൽ തിരിച്ചെത്താമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. നിർണ്ണായകമായ സാന്നിധ്യമാകാൻ എൻഡിഎയും കളം നിറഞ്ഞു.
നഗരവീഥികളെ വർണ്ണാഭമാക്കിയ കൊട്ടിക്കലാശത്തിൽ ക്രെയിനുകളിൽ ഉയർന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയും സ്ഥാനാർത്ഥികൾ ആവേശം വിതറി. തൃശൂരിൽ പുലിക്കളിയും റോബോട്ടിക് ആനയും ശ്രദ്ധയാകർഷിച്ചപ്പോൾ, പുതുപ്പള്ളിയിൽ കൊട്ടിക്കലാശത്തിന് മാറ്റിവെച്ച തുക കൊണ്ട് വീട് നിർമ്മിച്ചു നൽകുമെന്ന ചാണ്ടി ഉമ്മന്റെ പ്രഖ്യാപനം വേറിട്ടുനിന്നു.
പ്രളയ ദുരന്തത്തിലെ പ്രതിഷേധസൂചകമായി റാന്നിയിലും ആറന്മുളയിലും യുഡിഎഫ് പ്രചാരണം ഒഴിവാക്കി കുത്തിയിരുന്ന് പ്രതിഷേധിച്ചു. വ്യാഴാഴ്ച (ഏപ്രിൽ 9) രാവിലെ ഏഴ് മണി മുതൽ വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്ക് നീങ്ങും.




0 Comments