പക്ഷികളും ജീവികളും കാടും കടലുമായി അരങ്ങത്ത് നിറഞ്ഞാടി കുഞ്ഞരങ്ങിന് സമാപനം.
തീയേറ്റർ ഹട്ടിന്റെ നേതൃത്വത്തിൽ റിവർ വാലി ക്ലബിൽ നടന്ന കുഞ്ഞരങ്ങ് ശിൽപ്പശാലയിലാണ് അപൂർവ്വമായ കലാപ്രകടനങ്ങൾ അരങ്ങേറിയത്. കുട്ടികളുടെ അവതരണങ്ങളും അവരുടെ സൃഷ്ടികളും പാലാ നഗരസഭാ അദ്ധ്യക്ഷ ദിയ പുളിക്കക്കണ്ടം ആദ്യംമുതൽ കണ്ട് ആസ്വദിച്ചു.
കുട്ടികളുമായി സംസാരിച്ചു. ഭാവിയിൽ പാലായിൽ വിപുലമായി കുഞ്ഞരങ്ങ് പോലുള്ള സാംസ്‌കാരിക പരിപാടികൾ നടത്തുവാനുള്ള സാദ്ധ്യതകൾ കണ്ടെത്തേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. ദിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
മെയ് 1 ന് നടക്കുന്ന പാലം 2026 ൽ കലാസ്നേഹികൾ പങ്കാളികളാക്കേണ്ടുന്ന ആവശ്യകതയെക്കുറിച്ച് കിരൺ രഘു സംസാരിച്ചു. രവി പാലാ, ഡോ. അഭീഷ് ശശിധരൻ, ഫവാസ് അമീർ ഹംസ, ബാബു തോമസ്, ഡോ. എബി കുരുവിള, നവീൻ വേണുഗോപാൽ, പ്രീതി ജേക്കബ്, എന്നിവർ സംസാരിച്ചു. തുടർന്നും കുട്ടികൾക്ക് വേണ്ടിയും മുതിർന്നവർക്ക് വേണ്ടിയും നാടകശില്പശാലകൾ ഉണ്ടാകുമെന്നും അറിയിച്ചു.




0 Comments