പാലായിൽ ‘കുഞ്ഞരങ്ങ്’ കുട്ടികളുടെ നാടകശില്പശാല
പാലാ തിയേറ്റർ ഹട്ടിന്റെ അഭിമുഖ്യത്തിൽ ഏപ്രിൽ മാസം, 24 മുതൽ 29 വരെ കുഞ്ഞരങ്ങ് ’ കുട്ടികളുടെ നാടകശില്പശാല റിവർ വാലി ക്ലബ്ബിൽ നടക്കും. 8 വയസിനും 12 വയസിനും ഇടയിലുള്ള കലാതൽപരരായ കുട്ടികൾക്കാണ് പ്രവേശനം. കുട്ടികളുടെ നാടകാവതരണം, അഭിനയം, സർഗ്ഗാത്മ വികസന കളികൾ, കരകൗശലനിർമ്മാണം എന്നിവയാണ് ശിൽപ്പശാലയിലെ ക്‌ളാസുകൾ.
മനു ജോസ്, രവി പാലാ, ഉണ്ണികൃഷ്ണൻ കിടങ്ങൂർ, ഡോ. വിനിൽ പോൾ, കബനി സൈറ, ഡോ. താനിയ കെ ലീല, ഫവാസ് അമീർ ഹംസ, ഷിബി ബാലകൃഷ്ണൻ, ഉഷ കെ ബി, ലക്ഷ്മി ശശിധരൻ, കിരൺ രഘു, അജേഷ് എസ് എസ്, അഭീഷ് ശശിധരൻ
ശിൽപ്പശാല നയിക്കും. പാലായുടെ കലാകാരന്മാരായ പ്രഭ പാലാ, ഓണംതുരുത്ത് രാജശേഖരൻ, എം എസ് ശശിധരൻ എന്നിവരുടെ അനുസ്മരണാർത്ഥമാണ് ശില്പശാല നടത്തുന്നത്.
കോട്ടയം ജില്ലയിലെ കുട്ടികളുടെ സ്വസ്ഥത, ഭാവന, ആശയവിനിമയം, സംഘപ്രവർത്തനം, നിർമ്മാണം, കരുതൽ, പരിസ്ഥിതി സംരക്ഷണം, പൗരധർമ്മം, സൗന്ദര്യബോധം എന്നിവയെ വളർത്തുകയാണ് കുഞ്ഞരങ്ങിന്റെ ലക്‌ഷ്യം. രജിസ്റ്റ്രേഷൻ: 9496024650 , 9676145161





0 Comments