ഈസ്റ്റർ ദിനമായ ഇന്നും എൻ ഡി എ സ്ഥാനോർത്ഥി ഷോൺ ജോർജിന് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തി.



ഈസ്റ്റർ ദിനമായ ഇന്നും എൻ ഡി എ സ്ഥാനോർത്ഥി ഷോൺ ജോർജിന് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തി. 

ഉയിർപ്പ് തിരുന്നാളിനോട് അനുബന്ധിച്ച് പുലർച്ചെ അഞ്ചരക്ക് പാലാ കത്തീഡ്രൽ പള്ളിയിൽ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൻ്റെ മുഖ്യ കാർമ്മിത്വത്തിൽ നടന്ന വിശുദ്ധവാര തിരുകർമ്മങ്ങളിൽ പങ്കെടുത്തു. തുടർന്ന്  എലിക്കുളം, മീനച്ചിൽ, കരൂർ പഞ്ചായത്തുകളിലെ വിവിധ  കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർക്കൊപ്പം ഭവന സന്ദർശനം നടത്തുകയും കടകൾ കയറി വോട്ട് ചോദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം എലിക്കുളം പഞ്ചായത്തിലെ വാഹന പര്യടനത്തിനിടെ മരണപ്പെട്ട പാർട്ടി പ്രവർത്തകൻ്റെ മരണാനന്തര കർമ്മങ്ങളിൽ പങ്കെടുത്തു. 
തുടർന്ന് പാർട്ടിയുടെയും മുന്നണിയുടെയും വിവിധ അവലോകനെ യോഗങ്ങളിൽ പങ്കെടുത്തു തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തി. കൂടാതെ മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.


എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇന്ന് മെഗ ബൈക്ക് റാലി നടത്തും. നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിൽ നിന്നും പാലാ നഗരസഭയിൽ നിന്നും റാലിയിൽ പങ്കെടുക്കുന്നവർ ഉച്ചക്ക് 2.30 ന് ചെറു ബൈക്ക് റാലിയായി ഭരണങ്ങാനത്ത് എത്തിചേരും. തുടർന്ന് ഭരണങ്ങാനത്ത് നിന്നും ആരംഭിക്കുന്ന മെഗാ ബൈക്ക് റാലി പന്ത്രണ്ട് പഞ്ചായത്തുകളിലെയും പ്രധാനപ്പെട്ട കേന്ദ്രങ്ങൾ സന്ദർശിച്ച് പാലായിൽ എത്തി അവസാനിപ്പിക്കും. പാലാ നിയോജക മണ്ഡലത്തെ ആകെ ഇളക്കി മറിക്കുന്ന തരത്തിൽ രണ്ടായിരം പേരുടെ വലിയ ബൈക്ക് റാലിയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments