മാണി സി കാപ്പന് വേണ്ടി പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്റെ മെഗാ റോഡ് ഷോ നാളെ...... ഈസ്റ്റർ ദിനത്തിൽ കുടുംബയോഗങ്ങളിൽ പങ്കെടുത്ത് മാണി സി കാപ്പൻ



 മാണി സി കാപ്പന് വേണ്ടി പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്റെ മെഗാ റോഡ് ഷോ നാളെ 

 മാണി സി കാപ്പന് വേണ്ടി പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മെഗാ റോഡ്  ഷോ തിങ്കളാഴ്ച വൈകുന്നേരം രാമപുരത്ത്.  വൈകുന്നേരം നാല് മണിക്ക്  രാമപുരം അമ്പലം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ രാമപുരം ടൗണിലാണ്  സമാപിക്കുക. യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പനും റോഡ് ഷോയിൽ പങ്കെടുക്കും. യുഡിഎഫ് മണ്ഡലം ചെയർമാൻ സണ്ണി കാര്യപ്പുറം,  കൺവീനർ മാത്തച്ചൻ പുതിയിടത്തുചാലിൽ പഞ്ചായത്ത് പ്രസിഡൻറ് ശാന്താറാം, ഡിസിസി വൈസ് പ്രസിഡൻറ് ബിജു പുന്നത്താനം,  ഡിസിസി ജനറൽ സെക്രട്ടറി സി പി രാജൻ,  കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് മോളി പീറ്റർ,  തോമസ് ഉഴുനാലിൽ, ആൽബിൻ ഇടമനശ്ശേരി, റോബി ഊടുപുഴ എന്നിവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകും.

 ഈസ്റ്റർ ദിനത്തിൽ കുടുംബയോഗങ്ങളിൽ പങ്കെടുത്ത് മാണി സി കാപ്പൻ


ഈസ്റ്റർ ദിനത്തിൽ വീടിന് സമീപമുള്ള ഇളന്തോട്ടം സെൻ്റ് ആൻ്റണീസ് ആബർട്ട് പള്ളിയിലെ  ശുശ്രൂഷകളിൽ പങ്കെടുത്തശേഷം പ്രചരണ തിരക്കുകളിലേക്ക് കടന്ന് മാണി സി കാപ്പൻ.  സ്വകാര്യ സന്ദർശനങ്ങൾ നടത്തിയും കുടുംബയോഗങ്ങളിൽ പങ്കെടുത്തും അദ്ദേഹം വോട്ട് തേടി.  കേരളത്തിലെ യുഡിഎഫ് അനുകൂല വികാരത്തിനൊപ്പം ആണ് പാലായുടെ മനസ്സ് എന്നും  വോട്ടർമാരിൽ നിന്ന് ലഭിക്കുന്ന ആവേശകരമായ പ്രതികരണം തന്റെ വിജയം  ഉറപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments