ഈസ്റ്റര്‍ ദിനത്തിലെ കുടുംബ സംഗമങ്ങള്‍ ആഘോഷങ്ങളാക്കി ജോസ് കെ മാണി.


ഈസ്റ്റര്‍ ദിനത്തില്‍ ഇടവക ദേവാലയമായ കത്തീഡ്രല്‍ പള്ളിയിലെ തിരുക്കര്‍മ്മങ്ങളില്‍  എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണി കുടുംബസമേതം പങ്കെടുത്തു. 
 
എല്‍ഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് ഇന്ന് അവധിയായിരുന്നു.ബൂത്തുകള്‍ കേന്ദ്രീകരിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തി.പകല്‍ മുഴുവന്‍ നിയോജക മണ്ഡലത്തിലെ പല ഭാഗങ്ങളില്‍ ജോസ് കെ മാണി എത്തുകയും പ്രാദേശിക എല്‍ഡിഎഫ് നേതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. 
 
വിവിധ സ്ഥാപനങ്ങളില്‍ എത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. വൈകുന്നേരം മുതല്‍ സംഘടിപ്പിക്കപ്പെട്ട കുടുംബ സംഗമങ്ങള്‍ സ്ഥാനാര്‍ത്ഥിയുടെ വരവോടെ ഈസ്റ്റര്‍ ആഘോഷവേളകളായി മാറി. 
 
പിഴക് എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ കുടുംബ സംഗമത്തിലും ജോസ് കെ മാണി പങ്കെടുത്തു. രാത്രി എല്‍ഡിഎഫ് നേതാക്കള്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലും സംബന്ധിച്ചു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments