കാപ്പ നിയമപ്രകാരമുള്ള നാടുകടത്തൽ ഉത്തരവ് ലംഘിച്ച് നഗരത്തിൽ പ്രവേശിച്ച പ്രതി പിടിയിൽ


 കാപ്പ നിയമപ്രകാരമുള്ള നാടുകടത്തൽ ഉത്തരവ് ലംഘിച്ച് നഗരത്തിൽ പ്രവേശിച്ച നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. 

മട്ടാഞ്ചേരി ചക്കാമാടം കരയിൽ പനക്കൽ വീട്ടിൽ വിൻസൻ്റിന്റെ മകൻ നോർബർട്ട് പി.ആർ. (36 – ചക്കാമാടം ലൈജു) ആണ് പിടിയിലായത്. 


നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ഇയാൾക്കെതിരെ കാപ്പ നിയമം വകുപ്പ് 15(1)(a) പ്രകാരം ഓഗസ്റ്റ് 11-നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 


ഈ ഉത്തരവ് പ്രകാരം കൈപ്പറ്റുന്ന തീയതി മുതൽ ആറ് മാസക്കാലത്തേക്ക് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ അധികാര പരിധിയിലുള്ള പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിനോ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ ഇയാൾക്ക് വിലക്കുണ്ടായിരുന്നു. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments