കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം എന്‍ ഐ എ അന്വേഷിക്കണമെന്ന് വി എച്ച് പി.


കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം എന്‍ ഐ എ അന്വേഷിക്കണമെന്ന് വി എച്ച്  പി.

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹത്തിന് നേതൃത്വം നല്‍കിയ സി പി എം പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, എ എ റഹിം എം പി എന്നിവര്‍ക്കെതിരെ കൂടി പോക്‌സോ വകുപ്പുകള്‍ ചുമത്തണമെന്നും ശൈശവ വിവാഹം നടത്തിയതിന്റെ പിന്നിലെ ഗൂഢാലോചന ദേശീയ അന്വേഷണ ഏജന്‍സി കേസെടുത്ത് അന്വേഷിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. 

ഈ കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ഇവരുടെ വിവാഹം നടത്തിക്കൊടുക്കരുതെന്നും ആവശ്യപ്പെട്ട് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവിക്ക് വി എച്ച് പി പരാതി നല്‍കിയിരുന്നു. 

മധ്യപ്രദേശിലെ വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകള്‍ ദേശീയ പട്ടികര്‍ഗ്ഗ കമ്മീഷനെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ 2009 ഡിസിംബര്‍ 30-ആണ് കുട്ടിയുടെ ജനന തീയതി എന്ന് ആശുപത്രി രേഖകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. വിവാഹം നടത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ഇരു സംസ്ഥാനത്തെയും പോലീസ് മേധാവികളോട് വിശദീകരണം തേടിയിരിക്കുകയാണ്. കുട്ടിയെ കാണാനില്ല എന്ന രീതിയില്‍ എടുത്തിരിക്കുന്ന കേസില്‍ പോക്‌സോ വകുപ്പുകള്‍കൂടി ഉള്‍പ്പെടുത്തണമെന്നും പ്രതികള്‍ രാജ്യം വിട്ടുപോകാതിരിക്കാനുള്ള നടപടികള്‍ എടുക്കണമെന്നും കമ്മീഷന്‍ മധ്യപ്രദേശ് പോലീസിന് നിര്‍ദ്ദേശം നല്‍കി.  

നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐയെ പോലെയുള്ള അതിതീവ്ര മുസ്ലിം സംഘടനകളുടെ പ്രീതി പിടിച്ചു പറ്റുക എന്ന ലക്ഷ്യത്തോടുകൂടിയണ് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനും, മറ്റ് നേതാക്കളും ശൈശവ വിവാഹത്തിന് കൂട്ട് നിന്നത്. ഇതിന്റെ പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും ജിഹാദ് ഇടപാടുകളും സാമ്പത്തികമായിട്ടുള്ള ഇടപാടുകളും വ്യാജ രേഖാ നിര്‍മ്മാണവും എന്‍ ഐ എ അന്വേഷിക്കണമെന്ന് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പിലൂടെ ആവശ്യപ്പെട്ടു. 

വ്യാജ രേഖ നിര്‍മ്മാണം ഭീകരവാദ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമാണെന്നും അന്തര്‍ സംസ്ഥാന ബന്ധമുള്ള ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. എന്‍ ഐ എ എത്രയും പെട്ടെന്ന് കേസ് ഏറ്റെടുക്കണമെന്നും, കേരളത്തില്‍ കഴിയുന്ന പെണ്‍കുട്ടിയെ എത്രയും വേഗം കണ്ടെത്തി അഭയ കേന്ദ്രത്തിലാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments