43 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച കരൂർ ഗ്രാമപഞ്ചായത്ത് വേരനാൽ അങ്കണവാടി ജീവനക്കാരി കെ.ഒ. ത്രേസ്യാമ്മയ്ക്ക് വാർഡ് നിവാസികൾ യാത്രയയപ്പ് നൽകി.
ബ്ലോക്ക് പഞ്ചായത്ത് മെംബർ അലൻ ജോസ് കക്കാട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ.ആർ. രജ്ഞിനി അധ്യക്ഷയായി. കെ.ജെ. ഫിലിപ്പ് കുഴികുളം,കെ.എസ്.രമേഷ് ബാബു, ഗിരിജ ജയൻ, ബിന്ദു ജി.നായർ, കെ.ആർ.ശശികല, റാണി ടോമി, ആലി അഗസ്റ്റിൻ, ജോയ്സി തോമസ് എന്നിവർ പ്രസംഗിച്ചു.



0 Comments