കടനാട് ആരാധനാ മഠാംഗമായ സിസ്റ്റർ ലിനറ്റ് കലയത്തിനാൽ (89) നിര്യാതയായി.


കടനാട് ആരാധനാ മഠാംഗമായ  സിസ്റ്റർ ലിനറ്റ് കലയത്തിനാൽ (89) നിര്യാതയായി. 

സംസ്കാരം നാളെ  (12-05-2026, ചൊവ്വാ) ഉച്ചയ്ക്ക് 1.30- ന് കടനാട് മഠം ചാപ്പലിലെ ശുശ്രൂഷകൾക്കുശേഷം കടനാട് പള്ളിയിൽ. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കാർമികത്വം വഹിക്കും. 

പരേത ഭരണങ്ങാനം ഇടവക കലയത്തിനാൽ കുടുംബാംഗമാണ്. നെല്ലിയാനി, അരുവിത്തുറ, ദേവമാതാ കൂത്താട്ടുകുളം, കടനാട് എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 
സഹോദരങ്ങൾ: കെ.എസ്. മാത്യു (മാത്തച്ചൻ, തൊടുപുഴ), ഡോ. ലിസി ജോസ് മേനാച്ചേരി (യുഎസ്എ), ഡോ. റോസമ്മ വിൻസെൻ്റ് (ഞാവള്ളിൽ, തേവര), തോമസ് സെബാസ്റ്റ്യൻ (തോമ്മാച്ചൻ, മേലമ്പാറ), പരേതരായ മേരിക്കുട്ടി ജോസഫ് (വെട്ടിക്കാപ്പള്ളിൽ, വൈക്കം), ഡോ. സിസിലി ജോസഫ് (നിധീരി, യുഎസ്എ).







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments