വിളക്കുമാടം റൂറൽ ഫുട്ബോൾ ക്ലബ് സംഘടിപ്പിച്ച രതീഷ് തോമസ് കാച്ചപ്പള്ളി മെമ്മോറിയൽ നാലാമത് അഖില കേരള മാസ്റ്റേഴ്സ് ഫുട്ബോൾ ടൂർണമെന്റിൽ ടൂർണമെന്റിൽ യുണൈറ്റഡ് FC കോട്ടയം ജേതാക്കളായി.
പാലായിൽ നടന്ന അഖില കേരള ടൂർണമെന്റിൽ പത്തോളം മാസ്റ്റേഴ്സ് ടീമുകൾ പങ്കെടുത്തു.
മാണി സി കാപ്പൻ എംഎൽഎ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഡോ. ജിൻസ് കാപ്പൻ(സെന്റ് തോമസ് കോളേജ് കായിക വിഭാഗം), ടൂർണമെന്റ് രക്ഷാധികാരി ഫാദർ ജിജോ സി ആർ എം, കൺവീനർ ജോബി സെബാസ്റ്റ്യൻ, മാർട്ടിൻ പിജി, സെബിൻ സെബാസ്റ്റ്യൻ, രഞ്ജിത്ത് പി വി, എന്നിവർ നേതൃത്വം നൽകി. വിളക്കുമാടം എഫ് സി രണ്ടാം സ്ഥാനം കരസ്ഥമാക്കി.



0 Comments