പാലാ ഗവ.ജനറല്‍ ആശുപത്രിയില്‍ നെഴ്‌സിംഗ് ദിനാചരണത്തിന് തുടക്കം.
പാലാ- മെയ് പന്ത്രണ്ടിന് നടക്കുന്ന ലോക നഴ്‌സിംഗ് ദിനാചരണത്തിന്റെ ഭാഗമായി പാല കെ എം മാണി മെമ്മോറിയല്‍ ഗവ.ജനറല്‍ ആശുപത്രിയില്‍ നെഴ്‌സിംഗ് വാരാഘോഷത്തിന് തുടക്കം കുറിച്ചു.പരിപാടിയുടെ ഉദ്ഘാടനം ആശുപത്രി ആര്‍ എം ഒ ഡോക്ടര്‍ രജീഷ് ഉദ്ഘാടനം ചെയ്തു.ആശുപത്രി ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് ലേഖാ പി പി പതാക ഉയര്‍ത്തി. സീനിയല്‍ നഴ്‌സിംഗ് ഓഫീസര്‍ റോണി ഐസക് സ്വാഗതവും,സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ വിജിമോള്‍ പി ആര്‍ നന്ദിയും പറഞ്ഞു.
ആശുപത്രി ആര്‍ എം ഒ ഡോക്ടര്‍ രേശ്മ,സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ എച്ച് ഐ സി ഇന്‍ചാര്‍ജ്ജ് രാജു വി ആര്‍,നെഴ്‌സിംഗ് സ്റ്റുഡന്‍സ് കോര്‍ഡിനേറ്റര്‍ ഷെബീന തുടങ്ങിയവര്‍ സംസാരിച്ചു.വിവിധ സേഴ്‌സിംഗ് കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.
ഫോട്ടോ നേഴ്‌സിംഗ് വാരാചരണത്തിന്റെ ഭാഗമായി പാല ഗവ.ജനറല്‍ ആശുപത്രിയില്‍ പ്രതിജ്ഞയെടുക്കുന്ന നെഴ്‌സുമാരും നെഴ്‌സിംഗ് വിദ്യാര്‍ത്ഥികളും



0 Comments