കോവളം കടൽത്തീരത്ത് ചൂണ്ടയിടുന്നതിനിടെ തിരയിൽപ്പെട്ട മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി ലൈഫ് ഗാഡുമാർ. കോവളം സ്വദേശി രാജു (65) വിനാണ് ലൈഫ് ഗാർഡുമാർ രക്ഷകരായത്. കടൽക്ഷോഭം വകവയ്ക്കാതെ, ശക്തമായ തിരകളെ മറികടന്നാണ് ലൈഫ് ഗാഡുമാരുടെ രക്ഷാകരങ്ങൾ രാജുവിലേക്ക് നീണ്ടത്.
ഞായറാഴ്ച കോവളം ഇടക്കല്ല് പാറകൂട്ടത്തിന് സമീപമാണ് രാജു അപകടത്തിൽപ്പെട്ടത്. ലൈറ്റ് ഹൗസ് ബീച്ചിനു സമീപത്തെ ഇടക്കല്ല് പാറക്കൂട്ടത്തിൽനിന്നു ചൂണ്ടയിടുമ്പോൾ രാജുവിൻ്റെ ചൂണ്ട പാറക്കിടയിൽ കുടുങ്ങി. അത് എടുക്കാനായി താഴേക്ക് ഇറങ്ങിയപ്പോഴാണ് ശക്തമായ തിരയിലേക്ക് വീണത്.
അപകടം കണ്ട ലൈഫ് ഗാർഡ് സൂപ്പർ വൈസർ ചുമതലയുള്ള ടി വിജയൻ്റെ നേതൃത്വത്തിൽ ലൈഫ് ഗാർഡുമാരായ രാജേന്ദ്രകുമാർ, ജെ ഷാജി, അനീഷ് ബാബു, ഇബ്രാഹിം എന്നിവർ കടലിലേക്ക് ചാടി.
കടൽക്ഷോഭത്തിനിടെയിലും രാജുവിൻ്റെ സമീപത്തേക്ക് നീന്തി മണിക്കൂറുകൾ നീണ്ട പ്രവർത്തനത്തിൽ ശക്തമായ തിരമാലകളെ മറികടന്നാണ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ട മത്സ്യത്തൊഴിലാളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
70 12 23 03 34




0 Comments