തെരുവുനായ ആക്രമണങ്ങൾ വർധിക്കുന്നു; പ്രശ്നത്തിൽ സുപ്രിംകോടതിയുടെ നിർണായക വിധി ഇന്ന്



 തെരുവുനായ ആക്രമണങ്ങൾ വർധിക്കുന്നു; പ്രശ്നത്തിൽ സുപ്രിംകോടതിയുടെ നിർണായക വിധി ഇന്ന് 


തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. 

ജസ്റ്റിസ് വിക്രം നാഥ്‌ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിക്കുക. 

പൊതുസ്ഥലങ്ങളിൽ ജനങ്ങൾക്ക് ഭീഷണിയാകുന്ന തെരുവുനായകളെ മാറ്റിപ്പാർപ്പിക്കുകയോ നിയന്ത്രണ നടപടികൾ സ്വീകരിക്കുകയോ വേണമെന്ന നിലപാട് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

തെരുവുനായ ആക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. 

മനുഷ്യരുടെ സുരക്ഷയും മൃഗസംരക്ഷണ നിയമങ്ങളും തമ്മിൽ തുലനം പാലിക്കേണ്ടതുണ്ടെന്ന് കോടതി മുൻ വാദങ്ങൾക്കിടെ നിരീക്ഷിച്ചിരുന്നു. 

ഇന്നത്തെ വിധി രാജ്യത്തെ തെരുവുനായ നിയന്ത്രണ നയങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.

2025 നവംബറിലാണ് തെരുവുനായ പ്രശ്നത്തിൽ സുപ്രിംകോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.

പൊതുയിടങ്ങളിൽ നിന്ന് തെരുവുനായകളെ മാറ്റാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. 

പിടികൂടുന്ന തെരുവുനായകളെ വന്ധീകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണം,


നിരീക്ഷണത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന പെട്രോളിങ് ടീം ഉണ്ടാകണം, 

നടപടികളിൽ സംസ്ഥാനങ്ങൾ എട്ട് ആഴ്ചകൾക്കകം സത്യവാങ്മൂലമായി നൽകണമെന്നും സുപ്രിംകോടതി നിർദേശിച്ചിരുന്നു.

ആശുപത്രികൾ, സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ തുടങ്ങി പൊതുയിടങ്ങളിൽ നിന്ന് തെരുവുനായകളെ മാറ്റണമെന്നും നിർദേശമുണ്ട്. 

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഈ വിഷയത്തിൽ സ്വീകരിച്ച നടപടികളും പദ്ധതികളും വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും തെരുവുനായ ശല്യവും ആക്രമണങ്ങളും രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, പ്രശ്നം പരിഹരിക്കാൻ സുപ്രിംകോടതി മുന്നോട്ടുവെക്കുന്ന പ്രായോഗിക നിർദേശങ്ങൾ സംസ്ഥാനങ്ങൾക്ക് ഏറെ നിർണായകമാകും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments