മന്ത്രി സ്ഥാനം നല്‍കാത്തതില്‍ വിഷമമുണ്ടെന്ന് പാലാ നിയുക്ത എംഎല്‍എ മാണി സി കാപ്പൻ.


മന്ത്രി സ്ഥാനം നല്‍കാത്തതില്‍ വിഷമമുണ്ടെന്ന് പാലാ നിയുക്ത എംഎല്‍എ മാണി സി കാപ്പൻ.

രണ്ടര വർഷം അനൂപ് ജേക്കബിനും രണ്ടരവർഷം തനിക്കുമെന്നാണ് വ്യവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി.

അനൂപ് എന്നെക്കാള്‍ സീനിയറാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ആദ്യം പരിഗണിച്ചത്. അനൂപ് നാലാം തവണയാണ് എംഎല്‍എ ആകുന്നത്. ഞാൻ മൂന്നാം തവണയും. മാത്രമല്ല അനൂപ് മുൻപ് മന്ത്രിയായിട്ടുണ്ട്.

ഞാനും അനൂപും തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ല. ഞങ്ങള്‍ കണ്ടിരുന്നു. അനൂപും ഞാനും ഒരുമിച്ചാണ് മുഖ്യമന്ത്രിയെ കണ്ടത്. രണ്ടുപേരും ഒന്നിച്ചാണ് ടേം വ്യവസ്ഥ അംഗീകരിച്ചത്. മന്ത്രിസ്ഥാനം കിട്ടും വരെ ക്യാബിനറ്റ് റാങ്കുള്ള പദവി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments