കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റ് വാര്‍ഷികം നടത്തി ..... പ്രസിഡൻ്റ് സജി മിറ്റത്താനി, സെക്രട്ടറി ബെന്നി ആനത്താറയ്ക്കൽ


കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റ് വാര്‍ഷികം നടത്തി ..... പ്രസിഡൻ്റ് സജി മിറ്റത്താനി, സെക്രട്ടറി ബെന്നി ആനത്താറയ്ക്കൽ

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റിന്റെ വാര്‍ഷിക പൊതുസമ്മേളനം നടത്തി. 

മൈക്കിള്‍സ് പ്ലാസാ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് നടത്തിയ സമ്മേളനം ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. 


യൂണിറ്റ് പ്രസിഡന്റ് സജി മിറ്റത്താനി അധ്യക്ഷത വഹിച്ചു. 
രാമപുരം ഫൊറോനാ പള്ളി വികാരി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം അനുഗ്രഹ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ജോര്‍ജ് കുരിശുംമൂട്ടില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2026-28 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മുതിര്‍ന്ന വ്യാപാരികളെ ആദരിക്കലും, വ്യാപാരികളായ ജനപ്രതിനിധികളെ ആദരിക്കലും, എസ്.എസ്.എല്‍.സി, പ്ലസ് റ്റൂ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വ്യാപാരികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിക്കലും യോഗത്തില്‍ വച്ച് നടത്തി. 


സജി മാറാമറ്റം, പി.എം. മാത്യു ചോലിക്കര, ഷാജികുമാര്‍ പയനാല്‍, ബേബി കണിയാരകം, ബെന്നി ആനത്താറ, പി.പി. നിര്‍മ്മലന്‍, സോണി വണ്ടര്‍കുന്നേല്‍, സോണിയ ചിറ്റടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

 രാമപുരം യൂണിറ്റിന്റെ 2026-28 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി  പ്രസിഡന്റായി സജി മിറ്റത്താനി, ജനറല്‍ സെക്രട്ടറി ബെന്നി ആനത്താറയ്ക്കല്‍, ട്രഷറര്‍ പി.എം. മാത്യു ചോലിക്കര എന്നിവരെ തിരഞ്ഞെടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments